എന്‍എസ്എസ് ഷാര്‍ജയുടെ വാര്‍ഷികാഘോഷം

പഠന വിഷയങ്ങളില്‍ മികവു പുലര്‍ത്തുന്നതോടൊപ്പം ആത്മീയ ചിന്തയിലും ഇന്നത്തെ കുട്ടികളും യുവതലമുറയും താല്പര്യം കാണിക്കണമെന്നും, അതിനായി അവരുടെ രക്ഷിതാക്കള്‍ മുന്‍കൈ എടുക്കണമെന്നും എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പറും കോട്ടയം പൊങ്കുന്നം താലുക്ക് യൂണിയന്‍ പ്രസിടെണ്ടുമായ അഡ്വ: എം. എസ് . മോഹന്‍ അഭിപ്രായപെട്ടു. എന്‍എസ്എസ് ചങ്ങനാശ്ശേരിയുടെ പ്രതിനിധിയായി എന്‍എസ്എസ് ഷാര്‍ജയുടെ ഒന്നം വാര്‍ഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേണുനാദം 2013 എന്ന പേരില്‍ മെയ് 3 നു പ്രസിഡണ്ട് വിഷ്ണുവിജയന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി രഘു കുമാര്‍ സ്വാഗതവും, വഴുതക്കാട് ബാലചന്ദ്രന്‍ , ബാലകൃഷ്ണന്‍ , രാജന്‍ വര്‍ഗീസ്, സജിഷ് തമ്പി, ഫാദര്‍ എബ്രഹാം ജോണ്‍, രവിശങ്കര്‍, രാജേഷ്, ഹരികേഷ്, അഡ്വ: സന്ധ്യ ശ്യാം എന്നിവര്‍ ആശംസകളും ട്രഷറര്‍ കെ. സി. കെ. ഗോവിന്ദ് നന്ദിയും പ്രകാശിപ്പിച്ചു.
പ്രശസ്ത പിന്നണി ഗായകര്‍ ജി. വേണുഗോപാല്‍ , കുമാരി അഭിരാമി, സോണിയ തുടങ്ങിയ ഗായകര്‍ അവതരിപ്പിച്ച ഗാനമേളയും, എന്‍ എസ് എസ് ഷാര്‍ജ ബാലവേദി അവതരിപ്പിച്ച നൃത്തശില്‍പ്പവും, ഈജിപ്ഷ്യന്‍ നൃത്ത രൂപമായ താനൂരയും, അപര്‍ണ്ണ, അനുപമ, ഷിബു തുടങ്ങിയവര്‍ അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും മിമിക്‌സ് പരേഡും പരിപാടിയുടെ മാറ്റു കൂട്ടി.
വാര്‍ത്ത അയച്ചത് : ശ്യാം പൊറ്റേക്കാട്
https://www.facebook.com/Malayalivartha