സൗദിയില്‍ 15,000 പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യും

സൗദി അറേബ്യയില്‍ സ്‌പോണ്‍സര്‍ ഒളിച്ചോട്ടക്കാരുടെ പട്ടികയില്‍പ്പെടുത്തി (ഹുറുബ്) പിടിച്ചു വെച്ചിരുന്ന ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ സൗദി പാസ്‌പോര്‍ട്ട് വിഭാഗത്തിന് (ജവാസാത്ത് )സ്‌പോന്‍സര്‍മാര്‍ കൈമാറി. ഇങ്ങനയുള്ള 15000 പാസ്‌പോര്‍ട്ടുകള്‍ ഇന്ത്യന്‍ എംബസിക്ക് സൗദി അധികൃതര്‍ കൈമാറി.
ഇത്തരത്തില്‍ ലഭിച്ച പാസ്‌പോര്‍ട്ടുകളുടെ നമ്പറും പാസ്‌പോര്‍ട്ട് ഉടമയുടെ പേര് ,വിലാസം ഇന്ത്യന്‍ എബംസിയുടെ ലിസ്റ്റിലും വെബ് സൈറ്റിലും പ്രസിദ്ധികരിച്ചിട്ടുണ്ട് . ഇന്നുമുതല്‍ 18 വരെ വൈകിട്ട് ആറിനും ഒന്‍പതിനും ഇടയില്‍ ഉടമകള്‍ക്ക് പാസ്‌പോര്‍ട്ട് വിതരണം ചെയ്യുമെന്ന് എംബസി വാര്‍ത്താകുറുപ്പില്‍ അറിയിച്ചു .
കൂടുതല്‍ വിവരങ്ങള്‍ക്ക് : www.indainembassy.org.sa , 014884697 ,014881982
വാര്‍ത്ത അയച്ചത് : ചെറിയാന്‍ കിടങ്ങന്നൂര്‍
https://www.facebook.com/Malayalivartha