റുബീന നിവാസിനു സ്വീകരണം നല്‍കുന്നു

നവാഗതരായ എഴുത്തുകാരികള്‍ക്കായി കേരള കലാകേന്ദ്രം കമലസുരയ്യ കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ കമലസുരയ്യ ചെറുകഥ പുരസ്‌ക്കാര ജേതാവ് പ്രശസ്ത പ്രവാസി എഴുത്തികാരി റുബീന നിവാസിന് ഗ്രന്ഥപ്പുര ജിദ്ദ സ്വീകരണം സംഘടിപ്പിക്കുന്നു . ഈയിടെ പ്രസിദ്ദീകരിച്ച 'ബ്രെക്കിങ്ങ് ന്യൂസ് ' എന്ന ചെറുകഥക്കാണ് അവാര്‍ഡ് ലഭിച്ചത് .
ആലപ്പുഴ സ്വദേശിനിയായ റുബീന വര്‍ഷങ്ങളായി ജിദ്ദയിലാണ് താമസിക്കുന്നത് .നിരവധി ചെറുകഥകള്‍ എഴുതിയിട്ടുള്ള ഈ എഴുത്തുകാരി മികച്ച ഒരു ചിത്രകാരി കൂടിയാണ് .മെയ് 27 തിങ്കളാഴ്ച്ച രാത്രി 8.30 അല്‍ റയാന്‍ പോളിക്ലിനിക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ജിദ്ദയിലെ സാംസ്‌ക്കാരിക സാഹിത്യ മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുമെന്നു സംഘാടകര്‍ അറിയിച്ചു.
അക്ബര്‍ പൊന്നാനി
https://www.facebook.com/Malayalivartha