അബ്ദുല്‍ ജലീലിന് ഒഐസിസി യാത്രയയപ്പ് നല്കി

സൈഹാത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ മുത്തവ ഗ്രൂപ്പില്‍ മുപ്പത്തിരണ്ട് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒഐസിസി സൈഹാത് യൂണിറ്റംഗവും ദമാം സോണ്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗവുമായ അബ്ദുല്‍ ജലീലിന് ഒഐസിസി യാത്രയയപ്പ് നല്കി.
ദമാം ബദര്‍ അല്‍ റാബി ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗ്ലോബല്‍ കമ്മിറ്റിയംഗം സി.അബ്ദുല്‍ ഹമീദ് ഫലകവും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ഉപഹാരം സോണ്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് മാത്യു ജോസഫും അബ്ദുല്‍ ജലീലിന് സമ്മാനിച്ചു. അഡ്വ:സുധീന്ദ്രന്‍, റോയ് ശാസ്താംകോട്ട, ഇ.കെ.സലിം, അസ്സാബു ഹുസൈണ്‍, മാത്യു കളത്തില്‍ പറമ്പില്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
അക്ബര്‍ പൊന്നാനി
https://www.facebook.com/Malayalivartha