അബുദാബി ഇന്ത്യന്‍ സ്‌കൂളിന് മികച്ച വിജയം

സി.ബി.എസ്.ഇ. പന്ത്രണ്ടാം തരം പരീക്ഷയില്‍ അബുദാബി ഇന്ത്യന്‍ സ്‌കൂളിന് മികച്ച വിജയം. ആകെ 219 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 77പേര്‍ 90ശതമാനത്തിനു മുകളിലും 181പേര്‍ 75ശതമാനത്തിനു മുകളിലും മാര്‍ക്ക് കരസ്ഥമാക്കി. സയന്‍സ് വിഭാഗത്തില്‍ 61കുട്ടികള്‍ 90 ശമതാനത്തിന് മുകളിലും 111കുട്ടികള്‍ 75ശതമാത്തിലധികവും മാര്‍ക്ക് നേടി. കൊമേഴ്‌സ് വിഭാഗത്തില്‍ 70കുട്ടികള്‍ 75ശതമാനത്തിലധികം മാര്‍ക്ക് നേടി മികച്ച വിജയം കൊയ്തു
സയന്‍സ് വിഭാഗത്തില്‍ 97.4 ശതമാനം മാര്‍ക്ക് നേടി ആകാശ് ധ്യാനേശ്വര്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ 95.4 ശതമാനം മാര്‍ക്കുമായി സിംറാന്‍ ആരിഫ് ഷെയ്ഖ് കൊമേഴ്‌സ് വിഭാഗത്തില്‍ ഒന്നാമതെത്തി. സ്‌കൂളിന് മികച്ച വിജയം നേടിക്കൊടുത്ത വിദ്യാര്‍ഥികളെയും അധ്യാപകരെയും പ്രിന്‍സിപ്പല്‍ എന്‍.സി. വിജയചന്ദ്ര അഭിനന്ദിച്ചു.
ടി.പി. ഗംഗാധരന്‍
https://www.facebook.com/Malayalivartha