കൊടുങ്ങല്ലുര്‍ മണ്ഡലത്തില്‍ 10 ലക്ഷം സഹായധനം

ദുബൈ കെ.എം.സി. സി കേരള ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ മുഴുവന്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേര്‍സ് ആശുപത്രികളില്‍ വാട്ടര്‍ കൂളറുകള് സ്ഥാപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലുര്‍ ആശുപത്രിയില്‍ കൂളര്‍ സ്ഥാപിക്കാന്‍ സ്‌പോണ്‌സറാകാന്‍ കൊടുങ്ങല്ലുര്‍ മണ്ഡലം കെ.എം.സി.സി കണവെന്‍ഷന്‍ തീരുമാനിച്ചു.
മണ്ഡലത്തിന് 10 ലക്ഷം രൂപ ചികിത്സ, വിദ്യാഭ്യാസ സഹായധനം നല്‍കാനും തീരുമാനിച്ചു.
പ്രസിഡന്റ് പി.എ.ഹംസയുടെ അധ്യക്ഷതയില്‍ ദുബൈ കെ,എം,സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് വെട്ടുകാട് കണ്‍വെന്‍ഷന്‍ ഉത്ഘാദനം ചെയ്തു. അബ്ദുല്‍ ബാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുസരിസ് ഫെസ്റ്റിന്റെ സീഡി പ്രകാശനം ജില്ല പ്രസിഡന്റ് ഉബൈദ് ചേറ്റുവ ജില്ല ട്രഷറര്‍ കെ.എസ്.ഷാനവാസിനു് നല്‍കി നിര്‍വഹിച്ചു. ജില്ല അക്ടിംഗ് ജനറല്‍ സെക്രട്ടറി അഷറഫ് കൊടുങ്ങല്ലുര്‍ മുഖ്യപ്രഭാഷണം നടത്തി. റിലീഫ് പ്രവര്‍തനങ്ങളുടെ ഫണ്ട് ഉത്ഘാടനം ജമാല്‍ മനയത് നിര്‍വഹിച്ചു. സത്താര്‍ കരൂപടന്ന, എം.എ അലി, സി.കെ ഇബ്രാഹിം, അബ്ദുല്‍രഹ്മാന്‍ കൊടുങ്ങല്ലുര്‍, ഷഫീക് മാമ്പ്ര, ഫിര്‍ദൗസ് മാള, ഗഫൂര്‍ വെള്ളാങ്ങല്ലുര്‍ അഭിലാഷ് കാദര്‍ തുടങ്ങിയവര്‍ സംസാരിചു, സത്താര്‍ മാമ്പ്ര സ്വാഗതവും, സലാം സായിപരംബില്‍ നന്ദിയും പറഞ്ഞു.
https://www.facebook.com/Malayalivartha