ദുബായ് ഓട്ടിസം സെന്ററിന് ബുംഗ ഗ്രൂപ്പിന്റെ 18 ലക്ഷം ദിര്‍ഹം സഹായം

പ്രമുഖ കെട്ടിടനിര്‍മാണ സാമഗ്രികളുടെ വിതരണക്കാരായ ബുംഗ ഗ്രൂപ്പ് ദുബായ് ഓട്ടിസം സെന്ററിന് 18 ലക്ഷം ദിര്‍ഹത്തിന്റെ ധനസഹായം നല്‍കും. ആറുലക്ഷത്തിന്റെ വാര്‍ഷികഗഡുക്കളായി ഈ തുക നല്‍കുമെന്ന് ബുംഗ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സിദ്ധാര്‍ഥ് ബാലചന്ദ്രന്‍ അറിയിച്ചു.
മൂന്നുമുതല്‍ 18 വയസ്സുവരെ പ്രായക്കാരായ ഓട്ടിസം ബാധിച്ച കുട്ടികളാണ് ഓട്ടിസം സെന്ററിലുള്ളത്. നിരവധി കുട്ടികള്‍ ഇവിടെ പ്രവേശനംകാത്ത് നില്‍പ്പുണ്ട്. എന്നാല്‍ എല്ലാവരെയും പ്രവേശിപ്പിക്കാന്‍ സെന്ററിന്റെ സ്ഥലപരിമിതി തടസ്സമാവുകയാണെന്ന് ബോര്‍ഡ് അംഗവും ഡയറക്ടര്‍ ജനറലുമായ മൊഹമ്മദ് അല്‍ ഇമാദി പറഞ്ഞു. ഓട്ടിസം സെന്ററിന് വലിയ സഹായം നല്‍കിയ ബുംഗഗ്രൂപ്പ് മേധാവി സിദ്ധാര്‍ഥ് ബാലചന്ദ്രനെ അനുമോദിക്കാന്‍ ദുബായ് ഇന്ത്യാ ക്ലബില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കയായിരുന്നു അദ്ദേഹം.
സിദ്ധാര്‍ഥ് ബാലചന്ദ്രന് ഉപഹാരം അദ്ദേഹം സമര്‍പ്പിച്ചു. സമ്മാനമായി ഓട്ടിസം സെന്ററുകളെ സംബന്ധിച്ച എന്‍സൈക്ലോപീഡിയയാണ് നല്‍കിയത്.
https://www.facebook.com/Malayalivartha