റിയാദ് ലയണ്‍സ് ക്ലബ് വാര്‍ഷികം ആഘോഷിച്ചു

റിയാദ് ലയണ്‍സ് ക്ലബ്ബിന്റെ (L.C.K.P.R) എട്ടാമത് വാര്‍ഷികവും കലാസാംസ്‌കാരിക സമ്മേളനവും വെള്ളിയാഴ്ച നടത്തി. സമ്മേളനത്തോടനുബന്ധിച്ച് പുകവലി നിരോധനത്തെക്കുറിച്ച് ബോധവല്ക്കരണം നടത്തുകയും ഡോ. അബ്ദുള്‍ അസീസ് ഡോ.ഭരതനേയും ആദരിച്ചു.
എയര്‍ ഇന്ത്യ റിയാദ് മാനേജര്‍ പ്രഭുചന്ദ്ര ചീഫ് ഗസ്റ്റും കിംഗ് സൗദ് യൂണിവേഴ്‌സിറ്റി ഇഗ്ലീഷ് വിഭാഗം പ്രോഫസ്സര്‍ ഡോ. യൂസഫ് ഗസ്റ്റ് ഓഫ് ഓണറും ആയിരുന്ന ചടങ്ങില്‍ ക്ലബ്ബിലെ കുട്ടികള്‍ക്ക് അവരുടേതായ മേഖലയില്‍ തെളിയിച്ച മികവിനുള്ള അഗീകാരവും നല്‍കി.. അടുത്ത ലയനിസ്ടിക് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി, കേശവ് കുറുപ്പ് പ്രസിഡന്റയും ജോണ്‍ ഫെര്‍ണാണ്ടസ് സെക്രട്ടറി ,പ്രസാദ് കുമാര്‍ നംബ്രാത് ട്രഷറര്‍ ആയും തിരഞ്ഞെടുത്തു തുടര്‍ന്ന് ക്ലബ് അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികളോടെ ഈവര്‍ഷത്തെ വര്‍ഷികാഘോഷം സമാപിച്ചു.
https://www.facebook.com/Malayalivartha