ഷോര്‍ട്ട് ഫിലിം 'അത്താഴ'ത്തിന്റെ പ്രകാശനവും പ്രദര്‍ശനവും

റിയാദിലെ ഒരുപറ്റം മലയാളി കലാപ്രവര്‍ത്തകരുടെ കൂട്ടായ്മയായ 'റിയാദ് ടാക്കീസ്' അണിയിച്ചൊരുക്കിയ 'അത്താഴം' എന്ന ഷോര്‍ട്ട് ഫിലിമിന്റെ പ്രകാശനവും പ്രദര്‍ശനവും നടന്നു. ഏഴുമിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രം യൂടൂബില്‍ റിലീസ് ചെയ്യുന്ന ക്‌ളിക്ക് ഓണ്‍ കര്‍മം ന്യൂ സഫാമക്ക എം.ഡി വി.എം. അശ്‌റഫ് നിര്‍വഹിച്ചു.
ബത്ഹയിലെ ശിഫ അല്‍ജസീറ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പി.എന്‍. റഷീദ്, അക്ബര്‍ വേങ്ങാട്ട്, മുനീബ് എം. പാഴൂര്‍ , ലത്തീഫ് തെച്ചി, നൗഷാദ് കിളിമാനൂര്‍ , റഫീക്ക് പന്നിയങ്കര, നാസര്‍ കല്ലറ, ഷാജഹാന്‍ എടകര, നിസാര്‍ മമ്പാട്, നാസര്‍ കാരന്തൂര്‍ , ഷഖീബ് കോളക്കാടന്‍ , നജിം, നൗഫല്‍ ബിന്‍ മുഹമ്മദ്, ബഷീര്‍ പാങ്ങോട്, നാസ്‌റുദ്ദീന്‍, ഷംനാദ് കരുനാഗപള്ളി, ഗോപകുമാര്‍ (കുഞ്ഞന്‍ അപ്പൂസ്), പ്രസാദ്, നൗഷി അസീസ്, സാലി, സലാം മാരപ്പള്ളി, ഹരി നായര്‍, ടിജി ജേക്കബ്, അലി ആലുവ, ലത്തീഫ് എരമംഗലം തുടങ്ങിയര്‍ പങ്കെടുത്തു.
ചിത്രത്തിന്റെ കാമറക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവര്‍ക്ക് മെമന്റോകള്‍ സമ്മാനിച്ചു. ഷമീര്‍ കണിയാര്‍ ആമുഖ പ്രസംഗം നടത്തി. സലാം പെരുമ്പാവൂരും റഫീഖ് തിരുവിഴാംകുന്നും നന്ദി പറഞ്ഞു. നസീബ് കലാഭവന്‍ അവതാരകനായിരുന്നു. വേദനിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ പോസ്റ്റുചെയ്യുന്നതില്‍ ആനന്ദം കണ്ടത്തെുന്ന വികലമായ മാനസികാവസ്ഥയെ അനാവരണം ചെയ്യുന്ന സിനിമ പ്രശസ്ത കവി എ. അയ്യപ്പന്റെ 'അത്താഴം' എന്ന കവിതയുടെ ഇതിവൃത്തത്തെ ആസ്പദമാക്കിയുള്ളതാണ്.
പൂര്‍ണമായും പ്രവാസികളുടെ കൂട്ടായ്മയില്‍ രൂപമെടുത്ത സിനിമയുടെ തിരക്കഥ, ചിത്രസംയോജനം, സംവിധാനം ഷമീര്‍ കണിയാരാണ് നിര്‍വഹിച്ചത്. കഥ: റഫീഖ് തിരുവിഴാംകുന്ന്, കാമറ: അനില്‍കുമാര്‍ തമ്പുരു, നിര്‍മാണം അലി ആലുവ.
വാര്‍ത്ത അയച്ചത്: നജീം
https://www.facebook.com/Malayalivartha