പി സി എഫ് നാലാം വാര്‍ഷികം ആഘോഷിച്ചു

പി ഡി പിയുടെ പ്രവാസി സംഘടനയായ പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം നാലാം വാര്‍ഷികാഘോഷം ശറഫിയ ഹില്‍ടോപ്പ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ആക്ടിങ് പ്രസിഡന്റ് അബ്ദുള്‍ റൗഫ് തലശ്ശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നാഷണല്‍ കമ്മിറ്റി ജനറല്‍ കണ്‍വീനറും പി ഡി പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ അഷറഫ് പൊന്നാനി ഉദ്ഘാടനം ചെയ്തു. യാതൊരു ഭരണ സ്വാധീനവുമില്ലാത്ത പ്രസ്ഥാനം കേരളത്തില്‍ 20 വര്‍ഷമായി നിലനില്‍ക്കുന്നത് അര്‍പ്പണ മനോഭാവവും ആത്മാര്‍ത്ഥതയുമുളള പ്രവര്‍ത്തകരുടെ മനക്കരുത്തുകൊണ്ടാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.നിതാഖത്തിന്റെയും ഹുറൂബിന്റെയും ഇരകളായി ബുദ്ധിമുട്ടുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആനുകൂല്യങ്ങള്‍ നീട്ടിക്കിട്ടാന്‍ നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും യോഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അവധിക്കാലത്ത് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്ന എയര്‍ ഇന്ത്യയുടെ നടപടി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. കൂടുതല്‍ ബജറ്റ് എയര്‍ലൈനുകള്‍ ഏര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ഉപദേശക സമിതി ചെയര്‍മാന്‍ സുബൈര്‍ മൗലവി ആമുഖ പ്രഭാഷണവും നാഷണല്‍ കമ്മിറ്റിയംഗം പി എ മുഹമ്മദ് റാസി മുഖ്യപ്രഭാഷണവും നടത്തി. അന്‍സാര്‍ കരുനാഗപ്പള്ളി, അബ്ദുള്‍ റസാഖ് മാസ്റ്റര്‍ മമ്പുറം, അബ്ദുള്‍ റഷീദ് ഓയൂര്‍ , മുസ്തഫ പുകയൂര്‍ , സിദ്ദിഖ് സഖാഫി മഞ്ഞപ്പെട്ടി, ഇ എം അനീസ്, ഷിഹാബ് പൊന്‍മള തുടങ്ങിയവര്‍ സംസാരിച്ചു. പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര ഓണ്‍ലൈന്‍ വഴി സദസിനെ അഭിസംബോധന ചെയ്തു. ജനറല്‍ സെക്രട്ടറി ഉമര്‍ മേലാറ്റൂര്‍ സ്വാഗതവും ജോ. സെക്രട്ടറി ജാഫര്‍ മുല്ലപ്പള്ളി നന്ദിയും പറഞ്ഞു.
അക്ബര്‍ പൊന്നാനി
https://www.facebook.com/Malayalivartha