ബഹറിനില്‍ രാജാവ് ഇഫ്‌താര്‍ ഒരുക്കി

ബഹറിനില്‍ രാജകുടുംബാംഗങ്ങള്‍ക്ക് രാജാവ് ഇഫ്‌ത്താര്‍ വിരുന്നു നല്‍കി.നന്മയുടേയും, അനുഗ്രഹത്തിന്റേയും സമൃദ്ധിയുടേയും മാസമായി റമദാന്‍ മാറട്ടെയെന്നും രാജാവ് നേര്‍ന്നു. രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി മുന്നോട്ടു പോകാനും അതുവഴി സമാധാനവും രാജ്യപുരോഗതിയും കൈവരിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ, കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ഖലീഫ എന്നിവര്‍ ഇഫ്‌താറില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha