പ്രൊഫ. റയ്‌നോള്‍ഡിനെ ജെ.എസ്.എഫ്.ആദരിച്ചു

പ്രവാസികള്‍ക്കിടയില്‍ ഇംഗ്ലീഷ് ഭാഷാ പഠനത്തിനു നല്‍കിയ മികച്ച സേവനങ്ങളെ മുന്‍ നിര്‍ത്തി ജിദ്ദ കിംഗ് അബ്ദുള്‍ അസീസ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് അധ്യാപകനും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ പ്രൊഫ.റയ്‌നോള്‍ഡിനെ അതുല്യനാക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജെ.എസ്.എഫ് പ്രസിഡന്റ് കെ.ടി.അബൂബക്കര്‍ പറഞ്ഞു.
മൈന്‍ഡ് യുവര്‍ ലാന്‍ഗ്വാജ് എന്ന തലക്കെട്ടില്‍ ദൈ്വവാര സെഷന്‍ പ്രൊഫറയ്‌നോള്‍ഡ് അവതരിപ്പിച്ചു. ഇംഗ്ലീഷ് ഭാഷയില്‍ പ്രവാവീണ്യം നേടിയവര്‍ പോലും സംസാര ശൈലിയിലും ആശയ വിനിമയത്തിലും മറ്റു സമൂഹങ്ങളുമായി മത്സരിക്കുന്നതില്‍ പരാജയപ്പെടുന്നു എന്നതാണ് മലയാളി സമൂഹം ഉന്നത തൊഴില്‍ രംഗത്ത് നേരിടുന്ന പ്രതിസന്ധി. ഭാഷ പഠിക്കുന്നതിനു ആത്മ വിശ്വാസത്തോടെ നിരന്തരം പരിശ്രമിക്കുകയെന്നല്ലാതെ കുറുക്കുവഴികളൊന്നുമില്ല. അദ്ദേഹം പറഞ്ഞു.
അഡ്വ.ഷംസുദ്ധീന്‍, മമ്മദു പൊന്നാനി, ജാബിര്‍ അബ്ദുല്‍ ഖാദര്‍, മുഹമ്മദ് കല്ലിങ്ങല്‍, അസൈന്‍ ഇല്ലിക്കല്‍, അലവിക്കുട്ടി എന്നിവര്‍ സംസാരിച്ചു. ജെ.എസ്.എഫ്.വൈ.പ്രസിഡന്റ് വേങ്ങര നാസര്‍ സ്വാഗതവും അന്‍വര്‍ വടക്കാങ്ങര നന്ദിയും പറഞ്ഞു.
അകബര്‍ പൊന്നാനി
https://www.facebook.com/Malayalivartha