Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പൂര്‍ണമായി വാക്‌സിനേഷന്‍ കിട്ടിയ പ്രവാസികള്‍ക്ക് ആഗസ്ത് ഒന്ന് മുതല്‍ രാജ്യത്തേക്ക് മടങ്ങിയെത്താം : നിർണായക പ്രഖ്യാപനവുമായി കുവൈറ്റ്: സന്തോഷത്തോടെ പ്രവാസലോകം

29 JULY 2021 05:25 PM IST
മലയാളി വാര്‍ത്ത

പ്രവാസികളെ സ്വാഗതം ചെയ്ത് കുവൈറ്റ്‌. പൂര്‍ണമായി വാക്‌സിനേഷന്‍ കിട്ടിയ പ്രവാസികള്‍ക്ക് ആഗസ്ത് ഒന്ന് മുതല്‍ രാജ്യത്തേക്ക് മടങ്ങിയെത്താൻ അനുമതി നല്‍കാന്‍ കുവൈറ്റ് കാബിനറ്റ് തീരുമാനം എടുത്തിരിക്കുകയാണ്. ഏഴു മാസമായി വിദേശ സര്‍വീസുകള്‍ക്കുള്ള വിലക്ക് തുടരുകയാണ്. എന്നാൽ ഈ വിലക്ക് ശനിയാഴ്ച രാത്രി 11.59 ഓടെ അവസാനിക്കുമെന്ന് കുവൈറ്റ് ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഞായറാഴ്ച മുതല്‍ വിദേശികള്‍ക്ക് കുവൈറ്റിലേക്ക് മടങ്ങി ചെല്ലാവുന്നതാണ്.

എന്നാൽ അതിനു മുന്നേ ​മുസാഫിര്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. രാജ്യത്ത് റെസിഡന്‍സി വിസയുള്ളവരും ഫൈസര്‍, ആസ്ട്രാസെനെക്ക, മൊഡേണ വാക്സിനുകളുടെ രണ്ട് ഡോസുകളോ ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഒരു ഡോസോ എടുത്തവരുമായ പ്രവാസികള്‍ക്ക് മാത്രമാണ് പ്രവേശനാനുമതി നൽകുന്നത്. യാത്രയ്ക്കു മുന്നേ വാക്‌സിനേഷന്‍ വിവരങ്ങള്‍ അടക്കം ഷലോനിക് ആപ്പിലും കുവൈറ്റ് മുസാഫിര്‍ പ്ലാറ്റ്‌ഫോമിലും അപ്‌ലോഡ് ചെയ്ത് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂർത്തീകരിച്ചിരിക്കണം . ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് വ്യക്തമാക്കുന്ന ഗ്രീന്‍ കളര്‍ കോഡ് കിട്ടുന്നവർക്ക് മാത്രമായിരിക്കും അനുവാദം കിട്ടുക

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം 72 മണിക്കൂറിനിടയില്‍ എടുത്ത പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കയ്യിൽ ഉണ്ടായിരിക്കണം. അതത് രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങളുടെ അംഗീകാരമുള്ള ലാബുകളില്‍ നിന്നായിരിക്കണം പരിശോധന നടത്തേണ്ടതെന്നും അധികൃതര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇത് ചെയ്തെന്നു എയര്‍ലൈന്‍ കമ്പനികള്‍ ഉറപ്പുവരുത്തണമെന്നും അറിയിച്ചിരിക്കുകയാണ്. ക്യുആര്‍ കോഡ് സംവിധാനം ഉള്ളവയായിരിക്കണം സര്‍ട്ടിഫിക്കറ്റുകള്‍. ഏത് വാക്‌സിനാണ് സ്വീകരിച്ചത്, വാക്‌സിന്‍ എടുത്ത തീയതി, വാക്‌സിന്റെ ബാച്ച് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഇതില്‍ ഉൾപ്പെടുത്തിയിരിക്കണം.


മാത്രമല്ല കുവൈറ്റിലെത്തുന്നവര്‍ക്ക് ഹോം ക്വാറന്റൈനും കർശനമാക്കിയിരിക്കുകയാണ്. ക്വാറന്റൈന്‍ അവസാനിപ്പിക്കണം എന്നുള്ളവർക്ക് മൂന്നാം ദിവസം സ്വന്തം ചെലവില്‍ വീണ്ടും പിസിആര്‍ ടെസ്റ്റ് നടത്തണം. ടെസ്റ്റ് ഫലം നെഗറ്റീവാണെങ്കില്‍ മൂന്നു ദിവസം കഴിഞ്ഞ് ക്വാറന്റൈന്‍ ഒഴിവാക്കാനുള്ള അവസരമുണ്ട്. ഫലം പോസിറ്റീവാണെങ്കില്‍ ക്വാറന്റൈനില്‍ തുടരുകയും വേണം എന്നാൽ നയതന്ത്ര പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അവരുടെ അടുത്ത കുടുംബാഗംങ്ങള്‍,
അവരുടെ വീട്ടുജോലിക്കാര്‍, വിദേശത്ത് ചികില്‍സയില്‍ കഴിഞ്ഞ ശേഷം തിരിച്ചെത്തുന്ന കുവൈറ്റ് പൗരന്‍മാര്‍, അവരുടെ കൂട്ടിരിപ്പുകാര്‍, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികള്‍ എന്നിവര്‍ക്ക് ക്വാറന്റൈന്‍ ഇളവ് നൽകിയിട്ടുണ്ട്.


വിദേശ രാജ്യങ്ങളില്‍ വച്ച് നല്‍കപ്പെടുന്ന പിസിആര്‍ ടെസ്റ്റിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും പരിശോധിച്ച് യഥാര്‍ഥമാണെന്ന് ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ മന്ത്രാലയം പ്രത്യേക സാങ്കേതിക സംഘത്തിന് രൂപം നൽകി കഴിഞ്ഞിരിക്കുന്നു. ഇതിനോടകംതന്നെ മുക്കാല്‍ ലക്ഷത്തോളം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടിയതായി അവർ അറിയിച്ചു. 20,000ത്തോളം സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി. 10,000ത്തിലേറെ പേരുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിവിധ കാരണങ്ങളാല്‍ തള്ളപ്പെടുന്ന സാഹചര്യമുണ്ടായി.

അംഗീകാരമില്ലാത്ത വാക്‌സിന്‍ സ്വീകരിച്ചതും ക്യുആര്‍ കോഡ് ഇല്ലാത്തതും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാണ് ഇങ്ങനെ സംഭവിക്കുന്ന തരത്തിലേക്ക് നയിച്ചത്. സ്വന്തം നാട്ടിലെ സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ലാബില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഒറിജിനലാണെങ്കിലും പരിഗണിക്കില്ലെന്ന് മന്ത്രാലയം വക്താവ് അബ്ദുല്ല അല്‍ സനദ് വ്യക്തമാക്കുകയും ചെയ്തു. വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിച്ച ശേഷം അവ സ്വീകാര്യമാണോ അല്ലെയോ എന്ന കാര്യം ബന്ധപ്പെട്ട വ്യക്തികളെ എസ്എംഎസ് മുഖേന അറിയിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (10 minutes ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (17 minutes ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (21 minutes ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (3 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (3 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (3 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (4 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (4 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (4 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (4 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (4 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (4 hours ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (5 hours ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (5 hours ago)

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യത  (5 hours ago)

Malayali Vartha Recommends