Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...


സ്വർണം എടുത്ത് വയ്ക്കാൻ, ബാങ്കിന്റെ ലോക്കർ മുറിയിൽ പ്രവേശിച്ച ജീവനക്കാരികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...


ട്രെയിനിൽ പോകുമ്പോൾ ഒരു പ്രാവശ്യമെങ്കിലും...റെയിൽ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും.. കഴിഞ്ഞ മൂന്ന് മാസം റെയിൽ നീരിന്റെ 99 ലക്ഷം ബോട്ടിലാണ് വിറ്റത്...ലഭിച്ച വരുമാനം 14. 85 കോടി രൂപയാണ്...


കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു...ഒരു പവൻ സ്വർണത്തിന് 1120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്... ഇതോടെ പവന് 52,920 രൂപയായി...ഗ്രാമിന് 140 രൂപ കുറഞ്ഞ് 6,615 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്..


ഇസ്രായേൽ സേനയിലെ നെത്ഷ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം; അനുവദിക്കില്ലെന്ന് തുറന്നടിച്ച് നെതന്യാഹു...

ദരിദ്ര രാജ്യം നിമിഷ നേരം കൊണ്ട് സമ്പന്നരായി; സൗദിയുടെ വളർച്ച കണ്ട് ലോകം ഞെട്ടി; ആ കഥ ഇങ്ങനെ

26 OCTOBER 2021 12:30 PM IST
മലയാളി വാര്‍ത്ത

പ്രവാസികളുടെ സ്വർഗം എന്നാണ് സൗദി അറിയപ്പെടുന്നത്. ജീവിത പ്രാരാബ്ധങ്ങളുമായി കടൽ കടക്കുന്ന പ്രവാസിയെ ഇരു കയ്യും നീട്ടി സ്വീകരിക്കുകയും പുതുജീവിതം കെട്ടിപ്പടടുക്കാൻ താങ്ങാകുകയും ചെയ്യുന്ന മരുഭൂമി. എന്നാൽ ഈ രാജ്യത്തിൻറെ പിറവി എങ്ങനെയണെന്നറിയാമോ... അനേകം പേർക്ക് കൈത്താങ്ങായ ആ മരുഭൂമിയുടെ കഥ എന്താണെന്ന് നോക്കാം. അറേബ്യൻ ഉപദ്വീപിലെ ഏറ്റവും വലിയ രാഷ്ട്രമാണ് സൗദി അറേബ്യ. റിയാദ് ആണ് സൗദിയുടെ തലസ്ഥാനം. സമ്പൂർണ രാജഭരണമാണ് ഇവിടത്തെ ഭരണക്രമം. ഭരിക്കുന്ന രാജകുടുംബത്തിന്റെ നാമത്തിലറിയപ്പെടുന്ന അപൂർവ്വം രാജ്യങ്ങളിലൊന്നാണ് സൗദി.

 

 

 

 

 

 

സൗദി അറേബ്യ ഇന്ന് കാണുന്ന സമ്പന്ന രാജ്യമായി വളരുന്നതിന് പിന്നിൽ വലിയ ചരിത്രമാണുള്ളത്. ആദ്യകാലത്ത് അറേബ്യൻ ഉപദ്വീപിന്റെ പടിഞ്ഞാറുള്ള ഹിജാസ് മേഖലയിൽ സ്ഥിതിചെയ്യുന്ന മക്കയും, മദീനയും പോലുള്ള വ്യാപാരനഗരങ്ങളൊഴികെയുള്ള ഇന്നത്തെ സൗദി അറേബ്യൻ മരുഭൂമികളിൽ അപരിഷ്കൃതഗോത്രവർഗ്ഗക്കാരുടെ സമൂഹങ്ങളായിരുന്നു വസിച്ചിരുന്നത്. ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇസ്‌ലാമികപ്രവാചകനായിരുന്ന മുഹമ്മദ് , ഉപദ്വീപിലെ ഗോത്രവർഗ്ഗക്കാരെയെല്ലാം ഒരുമിപ്പിക്കുകയും ഏകീകൃതമായ ഭരണം സ്ഥാപിക്കുകയും ചെയ്തു.

 

 

 

ഇരുപതാം നൂറ്റാണ്ടിലാണ് ആധുനിക സൗദി അറേബ്യ നിലവിൽ വന്നത്. അക്കാലം മുതൽ കിംങ്ഡം ഓഫ് സൗദി അറേബ്യ എന്ന ഔദ്യോഗിക നാമത്തിലാണ് ഈ രാജ്യം അറിയപ്പെടുന്നത്. പെട്രോളിയം ഉല്പന്നങ്ങളുടെ പര്യവേഷണത്തോടെയാണ് മധ്യ പൗരസ്ത്യദേശത്തെ ഒരു സമ്പന്ന രാഷ്ട്രമായി സൗദി അറേബ്യ വളർന്നു തുടങ്ങിയത്.

 

 

 

സൗദിയുടെ പ്രധാന വരുമാനസ്രോതസ്സ് പെട്രോളിയം ഉൽപന്നങ്ങളാണ്. ലോകത്തിൽ ഏറ്റവുമധികം എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാഷ്ട്രമാണ് ഇന്ന് സൗദി അറേബ്യ. ദേശീയ ഉൽപാദനത്തിന്റെ 95% എണ്ണയും കയറ്റുമതി ചെയ്യുകയാണ്. ദേശീയ വരുമാനത്തിന്റെ 70% എണ്ണ വിൽപനയിലൂടെയാണ് ഖജനാവിലേക്കു എത്തുന്നത്. സൗദി അറേബ്യയിൽ എണ്ണ ഏറ്റവും കൂടുതലായി ഖനനം ചെയ്യപ്പെടുന്നത് കിഴക്കൻ പ്രദേശങ്ങളിലാണ്. ഇവിടെയാണ് രാജ്യത്തിന്റെ ഈ അമൂല്യസമ്പത്ത് കേന്ദ്രീകരിച്ചിരിക്കുന്നത്.

 

 

 

 


1938 ൽ എണ്ണ സ്രോതസ്സ് കണ്ടുപിടിക്കുന്നതുവരെ സൗദി അറേബ്യ ലോകത്തിലെ ദരിദ്രമായ രാജ്യങ്ങളിലൊന്നായിരുന്നു. പരിമിതമായ കാർഷികവൃത്തിയും, തീർത്ഥാടകരിൽനിന്നുള്ള വരുമാനവുമായിരുന്നു പ്രധാന സാമ്പത്തികസ്രോതസ്സ്. എണ്ണപ്പാടങ്ങൾ കണ്ടെത്തപ്പെട്ടതോടെ, ആടുകളെ മേച്ചും ഒട്ടകങ്ങളെ വളർത്തിയും കടലിനെ ആശ്രയിച്ചും കഴിഞ്ഞിരുന്ന അറേബ്യൻ ജനത സമ്പത്തിന്റെ പര്യായമായി മാറുകയായിരുന്നു. അതോടെ സൗദ് രാജകുടുംബം സാവധാനം ലോക നേതാക്കൾക്കൊപ്പം സ്ഥാനം പിടിച്ചു. പെട്രോളിയത്തിന്റെ കണ്ടെത്തൽ മണൽ രാജ്യത്തെ വൻ സാമ്പത്തിക മുന്നേറ്റത്തിലേക്ക് നയിച്ചു.

 

 

 

 

 

അറേബ്യൻ അമേരിക്കൻ ഓയിൽ കമ്പനിയുടെ കാർമ്മികത്വത്തിൽ എണ്ണ ഉൽപാദനം പുരോഗമിച്ചു. ഇവിടങ്ങളിൽ ജോലിക്കായി ആയിരക്കണക്കിന് വിദേശികൾ, പ്രത്യേകിച്ച് അമേരിക്കക്കാർ സൗദിയിലേക്ക് വരാൻ തുടങ്ങി. എണ്ണ മേഖലയിൽ അമേരിക്കയുമായുള്ള അടുത്ത ബന്ധം പിന്നീട് 1980 മുതൽ 1988 വരെ നീണ്ടുനിന്ന ഇറാൻ-ഇറാഖ്‌ യുദ്ധത്തിൽ സൗദി അറേബ്യയിൽ അമേരിക്കൻ സേനക്ക് സൈനികക്യാമ്പ് അനുവദിക്കുന്നതിലേക്കുവരെ കാര്യങ്ങളെത്തിച്ചു. ലോകം സാമ്പത്തികമാന്ദ്യത്തിലമർന്നപ്പോഴും എണ്ണയുടെ പിന്തുണയിലുള്ള കരുത്തുറ്റ സാമ്പത്തിക അടിത്തറ സൗദി അറേബ്യക്ക് തുണയായിനിന്നു.

 

 

 

 


ലോകത്ത് ഇന്ന് ഉന്നത സാമ്പത്തിക നിലവാരം പുലർത്തുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. പെട്രോളിയമാണ് മുഖ്യ വ്യവസായം. കൂടാതെ ഉരുക്ക്, ഇരുമ്പ്, വളം എന്നിവയും വൻതോതിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്. 1938-ൽ ആണ് സൗദി അറേബ്യയിൽ പെട്രോളിയം ഉത്പന്നങ്ങൾ കണ്ടെത്തിയത്. പിന്നീട് ലോക മഹാ യുദ്ധത്തിനു് ശേഷം പെട്രോളിയം ഉത്പന്നങ്ങൾക്കുള്ള ആവശ്യം വർദ്ധിച്ചതോടെ സൗദി അറേബ്യയുടെ പ്രധാന വരുമാനമാർഗ്ഗമായി മാറി. അതുവരെ മക്കാ മദീന തീർത്ഥാടകരും ഈന്തപ്പഴ കൃഷിയും മത്സ്യ ബന്ധനവും ചുങ്കവും കരവുമൊക്കെ മാത്രമായിരുന്നു വരുമാനമാർഗ്ഗങ്ങൾ.

 

 

 

 

 

ഇന്ന് വൻകിട പദ്ധതികളിലൂടെ ലോകത്തെങ്ങുമുള്ള നിക്ഷേപകരുടെ പറുദീസയുമാണ് സൗദി അറേബ്യ. വികസനങ്ങളുടെ അവർണനീയമായ ഗാഥകൾ രചിച്ചു കൊണ്ടാണ് രാജ്യം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. പെട്രോളിയം, ക്രൂഡ്ഓയിൽ, പ്രകൃതിവാതകം, ഈന്തപ്പഴം എന്നിവയാണ് മുഖ്യ കയറ്റുമതി. കാർഷികരംഗത്ത് ഗോതമ്പ്, ഈത്തപ്പഴം, ധാന്യങ്ങൾ എന്നിവ സമ്പദ്ഘടനയെ കാര്യമായി സ്വാധീനിക്കുന്ന വിളകളാണ്.

 

 

 

 

 

ആധുനിക കാലഘട്ടത്തിന്റെ ഇന്ധനമായ എണ്ണയിൽ നിന്നും ലഭിക്കുന്ന വരുമാനം ദാരിദ്ര്യം അനുഭവിക്കുന്ന മറ്റു രാജ്യങ്ങൾക്ക് വൻ തോതിലുള്ള സാമ്പത്തിക സഹായം നൽകുന്നതിനു കൂടി വിനിയോഗിക്കുന്നുണ്ട് രാജ്യം.ലോക മഹായുദ്ധത്തിന് ശേഷമാണ് ഓയിലിനുള്ള ആവശ്യം വർദ്ധിച്ചതും സൗദി അറേബ്യക്ക് ഓയിൽ ഒരു പ്രധാന വരുമാനമാർഗ്ഗമായതും. ഇപ്പോൾ ബജറ്റിന്റെ 75% വരുമാനവും, കയറ്റുമതിയുടെ 90% വും പെട്രോളിയത്തിലൂടെയാണ് രാജ്യത്തിനു ലഭ്യമാകുന്നത് .

 

 

 

 

 

1973-ൽ ഓയിലിന്റെ വില വർദ്ധിച്ചതോടെ സൗദി അറേബ്യയിലേക്കൊഴുകിയ പണം വളരെ ചുരുങ്ങിയ കാലം കൊണ്ടു് രാജ്യത്തിന്റെ അതിവേഗതയിലുള്ളതും താരതമ്യമില്ലാത്തതുമായ വളർച്ചയ്ക്കു് കളമൊരുക്കി. സൗദി അറേബ്യയെ നവീകരിക്കുന്നതിനു് രണ്ടുവർഷം കൊണ്ടു് രൂപീകരിച്ച പദ്ധതിയുടെ ആദ്യഘട്ടത്തിൽ വരുമാനം 45 ബില്യൺ സൗദി റിയാൽ ആയിരുന്നു. രണ്ടാം പദ്ധതി ആയപ്പോഴേക്കും 480 ബില്യൺ റിയാലിലും കൂടുതൽ ആയി വർദ്ധിച്ചിരുന്നു സൗദികളുടെ ഈ ഓയിൽ ബൂം പാശ്ചാത്യകമ്പനികളെ വരെ അങ്ങോട്ടാകർഷിച്ചു. പെട്ടെന്നുണ്ടായ ഈ വളർച്ചയെ താങ്ങാൻ വേണ്ട തൊഴിൽശക്തി ഇല്ലാതിരുന്ന സൗദികൾ വിദേശീയരെ ജോലിക്കായി എടുക്കാൻ നിർബന്ധിതരായി.

 

 

 

 

 

ലോകത്ത് ഏറ്റവുമധികം എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമായ സൗദി അറേബ്യയുടെ സാമ്പത്തിക അടിത്തറ എണ്ണ സമ്പത്താണ്‌. സൗദിയിൽ നിന്ന് പ്രതിദിനം 11.1 ദശലക്ഷം ബാരൽ എണ്ണയാണ് കയറ്റുമതി ചെയ്യുന്നത്]. ഉൽപാദിപ്പിക്കുന്ന എണ്ണയുടെ 25 ശതമാനം രാജ്യത്ത് തന്നെയാണ് ഉപയോഗിക്കുന്നു. വൈദ്യുതി ഉൽപാദനത്തിനും വ്യവസായങ്ങൾക്കും കൂടുതലായി പെട്രോളിയം ഉല്പന്നങ്ങളെയാണ് ആശ്രയിക്കുന്നത്. ഏറ്റവും കൂടുതൽ അസംസ്കൃത എണ്ണശേഖരവും ഉല്പാദനവുമുള്ള ലോകത്തിലെ ഏറ്റവും വലിയ എണ്ണകമ്പനി സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകൊയാണ്.

 

 

 

 

ഔദ്യോഗിക കണക്കുകൾ അനുസരിച്ച് സൗദി അറേബ്യക്ക് 260 ബില്ല്യൺ ബാരൽ എണ്ണയുടെ കരുതൽ ശേഖമുണ്ട് . ലോകത്തിൽ അതിവേഗത്തിൽ വളർച്ച കൈവരിക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. രാജ്യത്തിന്റെ വരുമാനത്തിന്റെ നട്ടെല്ലായ ഓയിൽ കരുതൽ ശേഖരമാണ് അവരെ അതിനു പ്രാപ്തരാക്കുന്നത്. ഊർജ വ്യാവസായിക മേഖലയാണ് രാജ്യത്തെ ഏറ്റവും പ്രധാന വരുമാന മാർഗം. കൂടാതെ മറ്റു വ്യവസായ ശാലകളും പ്രവർത്തിക്കുന്നുണ്ട്.

 

 

 

 

 

ജുബൈൽ, യാമ്പു തുടങ്ങിയ പ്രദേശങ്ങൾ രാജ്യത്തെ വ്യവസായ മേഖലകളാണ്. വർഷത്തിൽ 2.92 ദശലക്ഷം ടൺ ഡുവൽ അമോണിയം ഫോസ്‌ഫേറ്റും, 440,000 ടൺ അമോണിയവും അന്താരാഷ്ട്ര വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ഫോസ്‌ഫേറ്റ് നിർമ്മാണ കമ്പനി സൗദി അറേബ്യയിൽ ആണ് സ്ഥിതി ചെയ്യുന്നത്. 1988 ൽ സൗദി അറേബ്യ 4 ദശലക്ഷം ഔൺസ് സ്വർണ്ണം ഖനനം ചെയ്തെടുക്കുകയുണ്ടായി. പ്രതിവർഷം 4 ദശലക്ഷം മെട്രിക് ടൺ ബോക്സൈറ്റ് ആണ് അൽബൈത്ത എന്ന ഖനിയിൽ നിന്നും ഖനനം ചെയ്യുന്നത്.

 

 

 

 

2012 ൽ അറേബ്യൻ ബിസിനസ് മാഗസിൻ നടത്തിയ പഠന റിപ്പോർട്ടിൽ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സമ്പന്ന രാജ്യമായി സൗദി അറേബ്യയാണ് ഒന്നാം സ്ഥാനത്തെത്തിയത്. അറബ് മേഖലയിലെ 50 സമ്പന്നരിൽ ഇരുപത്തിമൂന്നു പേരും സൗദി സ്വദേശികളാണ്. 142.13 ദശലക്ഷം അമേരിക്കൻ ഡോളറിന്റെ സമ്പാദ്യം ഈ ഇരുപത്തിമൂന്നു പേർക്കുമായുണ്ട്. ഫോബ്സ് മാഗസിൻ പട്ടികയിൽ അറബ് ലോകത്തെ ഏറ്റവും സമ്പന്നനെന്ന പദവി നിരവധി തവണ നേടിയ വ്യക്തിയാണ് സൗദി അറേബ്യയിലെ അൽ വലീദ് ബിൻ തലാൽ രാജകുമാരൻ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു...  (3 hours ago)

സംസ്ഥാനത്ത് രാത്രി ഒമ്പത് ജില്ലകളില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത  (3 hours ago)

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥി  (3 hours ago)

നിങ്ങള്‍ ചെയ്തതിന്റെ പതിയെങ്കിലും നന്നായി ചെയ്‌തെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു... ഷാരുഖിനോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍  (4 hours ago)

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മദ്യവില്‍പനശാലകള്‍ രണ്ട് ദിവസം അടച്ചിടും  (5 hours ago)

ലോകസഭാ തെരഞ്ഞെടുപ്പ്... ഇന്ത്യന്‍ രാഷ്ട്രീയം ഒരു വഴിത്തിരിവില്‍ വന്നു നില്‍ക്കുന്ന സമയമാണ് ഇപ്പോള്‍  (5 hours ago)

തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു... സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല  (5 hours ago)

നിയമവിരുദ്ധമായ കൊലപാതകങ്ങൾ, പീഡനങ്ങൾ, ഏകപക്ഷീയമായ തടങ്കൽ, സംഘട്ടനവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾ ; ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ  (7 hours ago)

കൊട്ടിക്കലാശം സമാധാനപരമായി മാത്രം നടത്തുക; വൈകുന്നേരം 06:00 മണിക്ക് അവസാനിപ്പിക്കണം; പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുന്നത്, അനുവദനീയ ശബ്ദപരിധിയിൽ കവിഞ്ഞ ശബ്ദത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നത്  (7 hours ago)

ശവപ്പറമ്പായി ലെബനൻ; മാളത്തിലൊളിച്ച് ഹിസ്ബുള്ളകൾ; വ്യോമാക്രമണ സൈറണുകൾ മുഴക്കി ഇസ്രായേൽ ..!!  (7 hours ago)

കേരള സര്‍ക്കാരിന്റെ കീഴില്‍ ദേവസ്വം ബോര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപ  (8 hours ago)

തമിഴ്നാട്ടില്‍ വസ്ത്രത്തിനുള്ളില്‍ അനുവദനീയമായതില്‍ അധികം പണം കൊണ്ടുപോവുകയായിരുന്ന ഒരാളെ അധികൃതര്‍ പിടികൂടി  (8 hours ago)

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രാചാരണം അവസാനിക്കുന്ന ഏപ്രില്‍ നാളെ വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ; ജില്ലാ തെരഞ്ഞെടു  (8 hours ago)

തൂക്കുകയറിനുപകരം ഒന്നരക്കോടി; നിമിഷപ്രിയയുടെ ജീവന്റെ വിലയായി ദിയാപണം!!  (8 hours ago)

ലോക്‌സഭ പൊതുതെരഞ്ഞെടുപ്പ്... രണ്ടു ദിവസം കൂടി പോസ്റ്റല്‍ വോട്ട് തുടരും  (8 hours ago)

Malayali Vartha Recommends