Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

കേന്ദ്ര സര്‍ക്കാരിന്‍റെ മിന്നല്‍ നീക്കം, പ്രവാസികള്‍ ദുരിതത്തില്‍, ഉത്തരവ് ഉടന്‍ പി​ൻ​വ​ലി​ക്ക​ണം

31 OCTOBER 2021 03:20 PM IST
മലയാളി വാര്‍ത്ത

പ്രവാസികള്‍ക്ക് ഏറെ തിരിച്ചടി നല്‍കുന്നതായിരുന്നു കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവ്. കൊവിഡിനെ തുടര്‍ന്ന് നിർത്തിവച്ച വിമാന സർവീസ് പുനഃരാരംഭിച്ചത് കടുത്ത നിബന്ധനകളോടെയായിരുന്നു. എന്നിരുന്നാലും യാത്ര ചെയ്യണമെങ്കിൽ കടമ്പകളാണ് കടക്കേണ്ടത്.വിദേശ രാജ്യങ്ങളില്‍ നിന്ന് അടിയന്തര ആവശ്യങ്ങള്‍ക്ക് ഇന്ത്യയിലെത്തുന്നവര്‍ക്ക് ഏര്‍പെടുത്തിയിരുന്ന ഇളവ് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. അടിയന്തര സാഹചര്യങ്ങളിൽ പ്രവാസികൾക്ക് പി.സി.ആർ സർട്ടിഫിക്കറ്റ് ഇല്ലാതെ നാട്ടിലേക്ക് യാത്ര ചെയ്യാനുള്ള ഇളവ് റദ്ദ് ചെയ്തുകൊണ്ട് കേന്ദ്ര സർക്കാർ ഇറക്കിയ ഈ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് റിയാദിലെ കേളി കലാ സാംസ്കാരിക വേദി.

 

 

 

 

 

 

 

 

 

 

 

 

 

ഉറ്റവരുടെ മരണം അറിഞ്ഞോ മറ്റ് അത്യാഹിതങ്ങള്‍ക്കോ അടിയന്തരമായി നാട്ടിലേക്ക് പോകേണ്ടവര്‍ക്ക് പി.സി.ആര്‍ പരിശോധനയില്ലാതെ യാത്ര ചെയ്യാന്‍ നേരത്തേ അനുമതിയുണ്ടായിരുന്നു. ഈ ഇളവാണ് കേന്ദ്രസര്‍ക്കാര്‍  പിന്‍വലിച്ചത്. എമര്‍ജന്‍സി വിഭാഗത്തില്‍ വിവരങ്ങള്‍ നല്‍കി ഇനി രജിസ്റ്റര്‍ ചെയ്യാനാകില്ല. 'എയർ സുവിധ' വെബ്പോർട്ടലിൽ നെഗറ്റിവ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്തവർക്ക് മാത്രമേ ഇനി നാട്ടിലേക്ക് പോകാൻ സാധിക്കൂ. കുടുംബത്തില്‍ അത്യാഹിതം നടന്നാല്‍ നാട്ടിലേക്ക് മടങ്ങാന്‍ പ്രവാസികള്‍ക്ക് ഇനി പി.സി.ആര്‍ ടെസ്റ്റ് എടുത്ത് റിസള്‍ട്ട് വരുന്നത് വരെ കാത്തിരിക്കണമെന്ന് അര്‍ത്ഥം.

 

 

 

 

 

 

 

 

 

 

 

 

 

 

ഇതോടുകൂടെ മരണം പോലുള്ള കാര്യങ്ങള്‍ക്ക് അടിയന്തിരമായി വിദേശത്തുനിന്ന് നാട്ടിലേക്ക് വരുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ കോവിഡ് പരിശോധന നടത്തി എയര്‍ സുവിധയില്‍ അപ്ലോഡ് ചെയ്യേണ്ടി വരുന്നതായിരിക്കും. ഒക്ടോബര്‍ 20 മുതല്‍ നിലവില്‍ വന്ന പുതിയ നോട്ടിഫിക്കേഷനിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

അതേസമയം നേരത്തെ അടിയന്തിര ആവശ്യങ്ങള്‍ക്ക് പോകുന്നവര്‍ക്ക് എയര്‍ സുവിധയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടിയിരുന്നില്ല.പകരം, എയര്‍സുവിധയുടെ സൈറ്റില്‍ എക്സംപ്ഷന്‍ എന്ന ഭാഗത്ത് മരണ സര്‍ട്ടിഫിക്കറ്റ് ഉള്‍പെടെയുള്ളവ അപ്ലോഡ് ചെയ്താല്‍ മതിയായിരുന്നു. ഇതാണ് നിലവിൽ ഒഴിവാക്കിയിരിക്കുന്നത്. വെബ് സൈറ്റില്‍ സംശയ നിവാരണ സെക്ഷനിലെ ചോദ്യത്തിന് മറുപടിയായി 'എയര്‍ സുവിധയിലെ എക്സംപ്ഷന്‍ ഫോം നിര്‍ത്താലാക്കി' എന്നാണ് അധികൃതർ നല്‍കിയിരിക്കുന്നത്. ഈ അറിയിപ്പ് വന്നതോടുകൂടി പെട്ടന്നുള്ള ആവശ്യങ്ങള്‍ക്കായി നാട്ടിലെത്തേണ്ടവര്‍ ആകെ പെട്ടിരിക്കുകയാണ്.

                                  കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഈ ഉത്തരവ് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. പ്രിയപ്പെട്ടവര്‍ മരണപ്പെട്ടാല്‍ പോലും പ്രവാസികള്‍ക്ക് എളുപ്പത്തില്‍ എത്താന്‍ സാധിക്കാത്ത അവസ്ഥയാണ്                         
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (14 minutes ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (41 minutes ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (45 minutes ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (52 minutes ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (56 minutes ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (3 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (4 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (4 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (5 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (5 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (5 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (5 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (5 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (5 hours ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (5 hours ago)

Malayali Vartha Recommends