Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

കുറ്റവാളികൾക്ക് പേടി സ്വപ്നം; ദയയുടെ കണിക പോലും പ്രതീക്ഷിക്കണ്ട; തലയും കൈയും അരിഞ്ഞിടും സൗദിയുടെ വിറപ്പിക്കുന്ന ശിക്ഷാ രീതികളെ കുറിച്ച് അറിയാം

04 NOVEMBER 2021 05:36 PM IST
മലയാളി വാര്‍ത്ത

ഏതൊരു രാജ്യത്തിന്റെയും സമാധാനവും സുരക്ഷയും ആ രാജ്യത്തെ നിയമ വ്യവസ്ഥിതിയെ ആശ്രയിച്ചാണ്.നിയമങ്ങളും ശിക്ഷാ നടപടികളും എത്രത്തോളം കർശനമാകുന്നുവോ അത്രത്തോളം ആ രാജ്യം സുരക്ഷിതമായിരിക്കും. അതുകൊണ്ടു തന്നെയാണ് സാധാരണക്കാരന് സ്വർഗമായും കുറ്റവാളികൾക്ക് പേടി സ്വപ്നമാണ് സൗദി അറേബ്യ മാറുന്നത്.

 

 

 

 

കേൾക്കുന്ന ആരിലും പേടിയുണ്ടാക്കുന്ന വിധത്തിലുള്ള ശിക്ഷാ രീതികളാണെങ്കിലും നമ്മുടെ നാട്ടിലൊക്കെ ദിനം പ്രതിയുണ്ടാകുന്ന കുറ്റ കൃത്യങ്ങളുടെ വാർത്തകൾ കേട്ട് മടുത്ത മലയാളികൾ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാകും ഇത്തരം ശിക്ഷാ രീതികൾ ഇവിടെയും ഉണ്ടായിരുന്നെങ്കിൽ നമ്മുടെ നാട് എന്നേ നന്നായി പോയേനെ എന്ന്. സൗദിയിലെ കലാകാലങ്ങളായി നിലനിന്നു പോരുന്ന ശിക്ഷാ രീതികളെ കുറിച്ചാണ് ഈ വീഡിയോയിക്കൂടെ പറയുന്നത്.

 

 

 

 

സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെ സൗദിയിൽ താമസിക്കുന്നവരെല്ലാം രാജ്യത്തെ നിയമങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥരാണ്. ബലാത്സംഗം, കൊലപാതകം, മയക്കുമരുന്നിനടിമപ്പെടൽ, വിവാഹേതര ലൈംഗിക ബന്ധം, മന്ത്രവാദം തുടങ്ങിയ പലതരം കുറ്റങ്ങൾക്ക് വധശിക്ഷ നടപ്പാക്കുന്ന രാജ്യമാണ് സൗദി അറേബ്യ.

 

 

സൗദി ശരീഅത്ത് വിധിയനുസരിച്ച് നടപ്പാക്കുന്ന വധശിക്ഷ, കൈവെട്ടൽ തുടങ്ങിയ പ്രതിക്രിയകൾ അന്തിമമായി തീരുമാനിക്കാനുള്ള അധികാരം സുപ്രീംകോടതിക്കാണ് ഉള്ളത്. അപ്പീൽ കോടതിയുടെ വിധി സുപ്രീംകോടതി ശരിവെച്ച ശേഷമാകും ശിക്ഷകൾ നടപ്പിലാക്കുന്നത്. അനന്തരാവകാശികൾ മാപ്പ് നൽകിയാൽ ചില കുറ്റങ്ങൾക്ക് പ്രതിക്രിയയിൽ ഇളവ് ലഭിക്കാറുണ്ട്.

 

 

 

 

വാളുകൊണ്ട് ശിരഛേദം നടത്തിയും,കല്ലെറിഞ്ഞും, ഫയറിംഗ് സ്ക്വാഡുപയോഗിച്ചും വധശിക്ഷകൾ നടത്താറുണ്ട്. മരണശേഷം ശരീരം ആണിയിൽ തറച്ച് പ്രദർശിപ്പിക്കുന്നതും സൗദിയുടെ രീതിയാണ്. സൗദിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള പല വധശിക്ഷകളും പരസ്യമായി ശിരഛേദം ചെയ്താണ് നടപ്പിലാക്കിയത്. മന്ത്രവാദത്തിന് അവസാനം നടന്ന രണ്ട് വധശിക്ഷകൾ 2011-ലാണ് നടപ്പിലാക്കിയത്. ശിരഛേദം ചെയ്ത ശരീരം ആണിയിൽ തറച്ച് പ്രദർശിപ്പിക്കണം എന്ന് ചിലപ്പോൾ കോടതി വിധിയുണ്ടാകാറുണ്ട്.

 

 

 

അതിന് ഒരു ഉദാഹരണം പറയാം 2009-ൽ സൗദി ഗസറ്റ് റിപ്പോർട്ട് ചെയ്ത വാർത്തയിൽ അഭ എന്ന സ്ഥലത്ത് ഒരു സായുധ സംഘത്തിന്റെ തലവന്റെ മരണശേഷം ശരീരം മൂന്ന് ദിവസം ആണിയിൽ തറച്ച് പ്രദർശിപ്പിക്കുകയുണ്ടായതായി പറയുന്നു. കൂട്ടാളികളായ ആറുപേരെ ശിരഛേദം ചെയ്യാൻ മാത്രമേ വിധിച്ചുള്ളൂ. ആസിർ എന്ന സ്ഥലത്ത് ആഭരണക്കടകൾ മോഷ്ടിച്ചതായിരുന്നു ഇവരുടെ കുറ്റം.

 

 

 

 

ഒരിക്കൽ മുഹമ്മദ് സാദ് അൽ-ബെഷി എന്ന ആരാച്ചാർ ഒരു അഭിമുഖത്തിൽ അദ്ദേഹം നടത്തിയ ആദ്യ വധശിക്ഷയെ കുറിച്ചുള്ള അനുഭവം പറയുകയുണ്ടായി.അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ് "കുറ്റവാളിയെ ബന്ധിച്ച് കണ്ണു മൂടിയ നിലയിലായിരുന്നു. ഒറ്റവെട്ടിന് ഞാൻ അയാളുടെ തലയറുത്തു. തല മീറ്ററുകൾ ദൂരേയ്ക്ക് ഉരുണ്ടുപോയി. ഇത്ര വേഗം വാളിന് ശിരസ്സ് ഛേദിക്കാൻ പറ്റുമെന്ന് കണ്ട ആൾക്കാർക്ക് അത്ഭുതമായിരുന്നു.

 

 

 

ശിക്ഷ നടപ്പാക്കാൻ തീരുമാനിച്ച ശേഷം ഇസ്ലാമിക വിശ്വാസം വെളിപ്പെടുത്തുന്ന വരികൾ അഥവാ ഷഹാദ ചൊല്ലാൻ ആവശ്യപ്പെടാൻ മാത്രമാണ് ആരാച്ചാർ പ്രതിയോട് സംസാരിക്കുക.പിന്നീട് മരണശിക്ഷ നൽകുന്ന ഉത്തരവ് വായിച്ച ശേഷം ഒരു സിഗ്നൽ കിട്ടുമ്പോൾ ശിരസ്സറുക്കും. സൗദിയിൽ വധ ശിക്ഷ കിട്ടാവുന്ന കുറ്റ കൃത്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

 

 

 

 

 

വിവാഹേതര ലൈംഗികബന്ധത്തിലേർപ്പെടുന്ന പുരുഷൻ അവിവാഹിതനാണെങ്കിൽ 100 ചാട്ടവാറടിയാണ് ശിക്ഷ. വിവാഹിതനാണെങ്കിൽ കല്ലെറിഞ്ഞ് കൊല്ലാൻ വിധിക്കും. ഇനിയൊന്ന് ഇസ്ലാം മതപരിത്യാഗമാണ്. വിശ്വാസമുപേക്ഷിച്ചയാൾക്ക് പ്രായശ്ചിത്തം ചെയ്ത് മതത്തിലേയ്ക്ക് തിരിച്ചുവരാൻ മൂന്ന് ദിവസം കൊടുക്കും. തിരിച്ചുവന്നില്ലെങ്കിൽ ശിരഛേദം ചെയ്യപ്പെടും.കൂടാതെ സായുധ മോഷണം, ദൈവത്തെയോ പ്രവാചകനെയോ പ്രവാചകന്റെ കുടുംബാംഗങ്ങളെയോ നിന്ദിക്കുക, പെരുവഴിയിലെ മോഷണം.

 

 

 

 

മയക്കുമരുന്ന് കള്ളക്കടത്ത്, വിവാഹിതരായ രണ്ടു പേർ തമ്മിൽ വിവാഹേതര ലൈംഗികബന്ധത്തിലേർപ്പെടുക തുടങ്ങിയവയെല്ലാം സൗദിയിൽ വധ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ്. കൂടാതെ വീട്ടിൽ കടന്നു കയറുക, സ്വവർഗഭോഗം, കൊലപാതകം, വ്യഭിചാരം, ബലാത്സംഗം സർക്കാരിനെതിരേ പ്രവർത്തിക്കുക, ലൈംഗിക കുറ്റങ്ങൾ, മന്ത്രവാദം, തീവ്രവാദംമോഷണത്തിന് നാലാമത്തെ തവണ  ശിക്ഷിക്കപ്പെട്ടാൽ, രാജ്യദ്രോഹം, അള്ളാഹുവിനോട് യുദ്ധം ചെയ്യുക തുടങ്ങിയവയ്ക്കും മരണ ശിക്ഷ തന്നെയാണ് സൗദിയുടെ നിയമ വ്യവസ്ഥയിൽ ഉണ്ടാകുക.

 

 

 

 

 

ഇവിടുത്തെ ഭരണഘടനയും നിയമനിര്‍മ്മാണവും മതത്തിലധിഷ്ടിതവുമാണ്. മതനേതാക്കളും അവരുടെ കോടതിയുമാണ് കുറ്റവും ശിക്ഷയും തീരുമാനിക്കുന്നതും നടപ്പിലാക്കുന്നതും. മതനിന്ദ, മോഷണം എന്നീ കുറ്റങ്ങള്‍ക്ക് വിചാരണയില്ലാതെയാണ് പലപ്പോഴും ശിക്ഷ നല്‍കുന്നതും പോലും. ലോകത്ത് വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളിൽ പ്രമുഖ സ്ഥാനത്തുള്ള ഒന്നാണ് സൗദി അറേബ്യ. സൗദിയിൽ മറ്റു രാജ്യങ്ങളിൽ നിന്നും ജോലിക്കു വരുമ്പോൾ തന്നെ അവർക്ക്‌ ലഭിക്കുന്ന തൊഴിൽ കരാറിൽ ഇസ്‌ലാമിന്റെ വിശ്വാസ പ്രമാണങ്ങൾ പവിത്രതയോടെ സൂക്ഷിക്കണം എന്ന് രേഖപ്പെടുത്താറുണ്ട്.

 

 

 

 

 

ശരീഅത്ത്‌ നിയമം പ്രാബല്യത്തിലുള്ള സൗദി അറേബ്യയിൽ റമദാൻ നിയമങ്ങൾ തെറ്റിക്കുന്നവർക്ക്‌ കനത്ത ശിക്ഷാ നടപടികൾ നിലവിലുണ്ട്. റമദാൻ നോമ്പു സമയത്ത് പരസ്യമായി ഭക്ഷണം കഴിക്കുക, വെളളം കുടിക്കുക, പുകവലിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് പിടിക്കപ്പെട്ടാൽ രാജ്യദ്രോഹ കുറ്റമായി പരിഗണിക്കുന്നു. സൗദിയിൽ താമസിക്കുന്ന വിദേശികൾ ശരീഅത്ത് വ്യവസ്ഥക്ക് വിരുദ്ധമായ വിലക്കപ്പെട്ട കാര്യങ്ങൾ ചെയ്ത് പിടിക്കപ്പെട്ടാൽ പ്രവാസികളെ കഠിന ശിക്ഷക്ക് വിധേയരാക്കുകയോ വിസ റദ്ദാക്കി നാട്ടിലേക്ക് തിരിച്ചയക്കുകയോ ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (14 minutes ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (41 minutes ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (45 minutes ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (52 minutes ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (56 minutes ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (3 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (4 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (4 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (5 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (5 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (5 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (5 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (5 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (5 hours ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (5 hours ago)

Malayali Vartha Recommends