ജിദ്ദ പൊന്നാനി ഇഫ്താര്‍ സംഗമം

ജിദ്ദയിലെ പൊന്നാനി സ്വദേശികളുടെ ഇഫ്താര്‍ സംഗമം ജിദ്ദ തലാല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വെച്ചു നടത്തപ്പെട്ടു. ഇഫ്താര്‍ സംഗമത്തോട് അനുബന്ധിച്ച് നടന്ന യോഗത്തില്‍ വെച്ചു ' റമദാനും സ്വഭാവ ശുദ്ധീകരണവും' എന്ന വിഷയത്തില്‍ പ്രമുഖ വാഗ്മിയും സാമൂഹ്യ പ്രവര്‍ത്തകനുമായ കെ.ടി. അബൂബക്കര്‍ സാഹിബ് ഉത്‌ബോധന പ്രാഭാഷണം നടത്തി. യോഗത്തില്‍ വെച്ചു ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ സി. ബി. എസ്. ഇ. സ്‌കൂള്‍ പ്ലസ് ടു പരീക്ഷയില്‍ 'ഇംഗ്ലീഷില്‍ ' ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ സല്‍വ നജീബ് എന്ന വിദ്യാര്‍ഥിനിക്കുള്ള ജിദ്ദ പൊന്നാനി മുസ്ലിം ജമാഅത്തിന്റെ അവാര്‍ഡ് ഹിബ ക്ലിനിക്കിലെ ഡോക്ടര്‍ ആയിഷ നല്‍കി. അവാര്‍ഡ് സല്‍വയുടെ മാതാവ് (സൗദ നജീബ്) ഏറ്റു വാങ്ങി. ഇഫ്താറിന് ശേഷം നടന്ന പരിപാടിയില്‍ അബ്ദുല്‍മജീദ്. പി. അധ്യക്ഷം വഹിച്ചു.
കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി 'ജിദ്ദ പൊന്നാനി കൂട്ടായ്മ' റമദാനിലെ സകാത്ത് / സംഭാവന സംഭരണവും വിതരണവും ചെയ്യുന്നതിനെ സംബന്ധിച്ച് മുന്‍ പ്രസിഡന്റും സകാത്ത് കമ്മിറ്റി കനവീനറുമായ ' മാമദ്.കെ. മുഹമ്മദ് ' വിശദമാക്കി. മുഹമ്മദ് അക്ബര്‍ പി. സ്വാഗതവും മുഹമ്മദ് നിസാര്‍.കെ നന്ദിയും പറഞ്ഞു. സൈബ അഷ്‌റഫ് ഖിറാഅത്ത് നടത്തി. പരിപാടിക്ക് മുഹമ്മദ് അഷ്‌റഫ്.കെ. മുഹമ്മദ് ഷഹീര്‍ ഉമ്മര്‍, നവാസ് ബാവ, മുഹമ്മദ് മരക്കാര്‍ ആര്‍.വി. എന്നിവര്‍ നേതൃത്വം നല്‍കി.
അക്ബര്‍ പൊന്നാനി
https://www.facebook.com/Malayalivartha