Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പ്രവാസികളെ വെട്ടിലാക്കി ​ഗൾഫ് രാഷ്ട്രം, ബാങ്ക് ഇടപാടുകള്‍ മുടങ്ങും, നാട്ടിലുള്ള തങ്ങളുടെ കുടുംബത്തിന് പണം അയയ്ക്കാൻ കഴിയാതെ ഭൂരിഭാഗം പേരും ധർമ്മ സങ്കടത്തിൽ, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവർക്കും എട്ടിന്റെ പണി

15 DECEMBER 2021 07:07 PM IST
മലയാളി വാര്‍ത്ത

പ്രവാസികളെ ഏറെ ബുദ്ധിമൂട്ടിലാക്കുന്ന നടപടിയുമായി കുവൈറ്റ്. പ്രവാസികളെ ആശ്രയിച്ച് നാട്ടിൽ കഴിയുന്ന കുടുബങ്ങൾക്ക് പണമയച്ചു കൊടുക്കാൻ പോലും ബുദ്ധിമൂട്ടുണ്ടാക്കുന്ന രീതിയിലേക്കാണ് കാര്യങ്ങളു‌ടെ പോക്ക്. വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനുള്ള നിരോധനം നീണ്ടുപോകാന്‍ തുടങ്ങിയതോടെ കുവൈത്തില്‍ ബിരുദം ഇല്ലാത്ത 60 വയസുകഴിഞ്ഞവര്‍ക്ക് ബാങ്ക് ഇടപാടുകള്‍ മുടങ്ങുകയാണ്. നാട്ടിലുള്ള തങ്ങളുടെ കുടുംബത്തിന് പണം അയയ്ക്കാൻ കഴിയാത്ത ധർമ്മ സങ്കടത്തിലാണ് ഭൂരിഭാഗം പേരും.

കുവൈത്ത് നിയമപ്രകാരം ബാങ്കുകളിലും ഫോറിന്‍ എക്‌സ്‌ചേഞ്ചുകളിലും സാധുവായ സിവില്‍ ഐഡി കാര്‍ഡ് ഇല്ലാതെ പണമിടപാട് നടത്തുന്നത് നിരോധിച്ചിട്ടുണ്ട്. ഐഡി കാര്‍ഡുകള്‍ കാലഹരണപ്പെട്ടാല്‍ ബാങ്ക് എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കാനോ, ഈ വിഭാഗത്തില്‍ പെടുന്ന ഉപഭോക്താവിന് വ്യക്തിഗത ബാങ്ക് അക്കൗണ്ടിലേക്ക് പ്രവേശനം നേടാനോ, നിക്ഷേപം പിന്‍വലിക്കാനോ മറ്റ് ബാങ്കിംഗ് ഇടപാട് നടത്താനോ കഴിയില്ല.

 

അതേസമയം കുവൈത്തില്‍ 60 വയസ്സ് കഴിഞ്ഞ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത പ്രവാസികളുടെ വിസ പുതുക്കുന്നത് നേരത്തെയുള്ള തീരുമാനപ്രകാരം നിര്‍ത്തിവെച്ചിരിക്കയാണ്. വിലക്ക് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒക്‌ടോബര്‍ അവസാന വാരം ഫത്‌വ ലെജിസ്ലേറ്റീവ് സമിതി അസാധുവാക്കിയിരുന്നു. എന്നാല്‍, തീരുമാനം ഇതുവരെ നടപ്പായിട്ടില്ല എന്നതും എടുത്തുപറയേണ്ട കാര്യം തന്നെയാണ്. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് മാനുഷിക പരിഗണനവെച്ച് റെസിഡന്‍സി പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം അഞ്ച് ദിവസം മുന്‍പ് തീരുമാനിച്ചിരുന്നു.

ഈ വര്‍ഷം ആദ്യമാണ് വിലക്ക് പ്രാബല്യത്തില്‍ വന്നത്. ഇതുകാരണം കുവൈത്തില്‍ ദീര്‍ഘകാലം താമസിച്ചിരുന്ന ആയിരക്കണക്കിന് പ്രവാസികളെയും അവരുടെ കുടുംബങ്ങളും പ്രതസന്ധിയിലായി. നിരോധനം നിലവില്‍ വന്ന ആദ്യ ആറ് മാസത്തില്‍ കുവൈത്തിലെ തൊഴില്‍ വിപണിയില്‍ നിന്ന് 4,013 പ്രവാസികള്‍ അവരുടെ നാട്ടിലേക്ക് മടങ്ങാന്‍ ഇതോടെ നിര്‍ബന്ധിതരായി. കുവൈത്തിലെ ജനസംഖ്യയുടെ ഭൂരിഭാഗവും വരുന്ന വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമമായാണ് നിരോധനത്തെ കാണുന്നത്. രാജ്യത്തെ മൊത്തം ജനസംഖ്യ 46 ലക്ഷമാണ്. ഇതില്‍ ഏകദേശം 34 ലക്ഷവും വിദേശികളാണ്‌.

കൂടാതെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് ശമ്പളത്തില്‍ 50 ദിനാറില്‍ കൂടുതല്‍ വാര്‍ഷിക വര്‍ധനവ് അനുവദിക്കരുതെന്ന തീരുമാനവുമായി കുവൈറ്റ് പബ്ലിക് മാന്‍പവര്‍ അതോറിറ്റി രംഗത്തെത്തിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. 60 കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികളുടെ വിസ പുതുക്കി നല്‍കരുതെന്ന അതോറിറ്റിയുടെ തീരുമാനം ഫത്വ കമ്മിറ്റി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.

 

വാര്‍ഷിക ഇംക്രിമെന്റ് 50 ദിനാറില്‍ കൂടരുതെന്ന തിരുമാനം വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്. കുവൈറ്റിലെ പൗരന്‍മാര്‍ക്ക് ഈ നിയമം ബാധകമല്ല എന്നതാണ് ഇത്തരമൊരു വിമര്‍ശനത്തിന് കാരണം. 60 കഴിഞ്ഞ പ്രവാസികള്‍ക്ക് മാത്രമാണ് ശമ്പള വര്‍ധനവിന്റെ കാര്യത്തില്‍ ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (10 minutes ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (37 minutes ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (41 minutes ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (48 minutes ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (52 minutes ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (3 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (3 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (4 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (5 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (5 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (5 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (5 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (5 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (5 hours ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (5 hours ago)

Malayali Vartha Recommends