ബുര്‍ദ മജ്‌ലിസ്: ബ്രോഷര്‍ പ്രകാശനം ചെയ്തു

ചെറിയ പെരുന്നാള്‍ രണ്ടാം ദിനത്തില്‍ അബുദാബി സുന്നി സെന്‍ററും എസ്.കെ.എസ്.എസ്.എഫും ചേര്‍ന്ന് സംഘടിപ്പിക്കുന്ന 'ബുര്‍ദ മജ്‌ലിസ്' പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുലൈലി തങ്ങള്‍, അവതാര്‍ ഗോള്‍ഡ് അബുദാബി മാനേജിങ് ഡയറക്ടര്‍ അബ്ദുറസാക്കിന് നല്കി നിര്‍വഹിച്ചു.
ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി ഫൈസി, പല്ലാര്‍ മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍, ഡോ. അബ്ദുറഹ്മാന്‍ മൗലവി ഒളവട്ടൂര്‍, ഹാരിസ് ബാഖവി കടമേരി, സാബിര്‍ മാട്ടൂല്‍, അബ്ദുല്‍ഖാദര്‍ ഒളവട്ടൂര്‍, സാജിദ് രാമന്തളി എന്നിവര്‍ സംബന്ധിച്ചു.
https://www.facebook.com/Malayalivartha