പ്രവാസികളുടെ സന്തോഷം തല്ലി കെടുത്തി പൊള്ളുന്ന ടിക്കറ്റിന് വില, ഇന്ത്യയിൽ നിന്ന് സൗദിക്ക് യാത്ര ചെയ്യണമെങ്കിൽ ഈടാക്കുക ഭീമമായ ടിക്കറ്റ് നിരക്ക്, പ്രവാസികള്‍ക്ക് ആശ്വാസമായി ഇന്ത്യയ്‍ക്കും സൗദി അറേബ്യയ്‍ക്കുമിടയില്‍ എയര്‍ ബബ്‍ള്‍ കരാര്‍ പ്രകാരമുള്ള സര്‍വീസുകള്‍ ജനുവരി ഒന്നു മുതല്‍

പ്രവാസികളുടെ ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ആണ് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് സൗദി അറേബ്യ അനുമതി നല്‍കിയത്. പ്രവാസികളുടെ ഈ ആവശ്യം പൂവണഞ്ഞിന്റെ സന്തോഷത്തെ തല്ലി കെടുത്തുന്നതാണ് പൊള്ളുന്ന ടിക്കറ്റിന് വില. ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് വിമാനയാത്രക്കായി വലിയ ടിക്കറ്റ് നിരക്കാണ് ഇടാക്കുന്നത്.
സൗദിയിലെ ഏതു വിമാനത്താവളത്തിലേക്ക് പോകണമെങ്കിലും ടിക്കറ്റ് നിരക്ക് അരലക്ഷത്തിലധികം രൂപ ടിക്കറ്റ് നിരക്കായി കൊടുക്കേണ്ടി വരും. കൊവിഡ് കാരണം ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് വീണ്ടും പോകാന്‍ വേണ്ടി ഒരുങ്ങുമ്പോള്‍ താങ്ങാന്‍ സാധിക്കാത്ത നിരക്കാണ് ഈ തുക.
ഗുരുതര സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിലൂടെയാണ് പല പ്രവാസികളും കടന്നു പോകുന്നത്. എന്നാല്‍ ചാർട്ടേഡ് വിമാനങ്ങൾക്ക് 40,000ത്തിന് മുകളിലാണ് വില ഈടാക്കുന്നത്. സൗദിയില്‍ നിന്ന് വാക്സിന്‍ എടുത്ത് പോകുന്നവര്‍ ആണെങ്കില്‍ ചെലവ് കുറയും. എന്നാല്‍ ഇന്ത്യയില്‍ നിന്നും വാക്സിനെടുക്കാത്തവര്‍ക്ക്. ക്വാറന്റീൻ പാക്കേജ് ഉൾപ്പെടെയാണെങ്കില്‍ വീണ്ടും ചെലവ് വർദ്ധിക്കും.
സൗദി സൗജന്യമായി ഇഖാമയും റീഎൻട്രി വിസയും പ്രവാസികള്‍ക്ക് നീട്ടി നല്‍കിയിട്ടുണ്ട്. ഇതിന്‍റെ കാലാവധി ജനുവരിയിൽ 31ന് അവസാനിക്കും. അതിനുമുമ്പ് സൗദിയിലേക്ക് മടങ്ങി പോകണം. എന്നാല്‍ വില്ലനായിരിക്കുന്ന ടിക്കറ്റ് നിരക്ക് കാരണം പ്രവാസികൾ പ്രതിസന്ധിയിലായിരിക്കുകയാണ്.
ഇഖാമയും റീഎൻട്രി വിസയും സൗജന്യമായി പുതുക്കി നല്‍കിത് കൊണ്ടാണ് പലര്‍ക്കും സൗദിയിലേക്ക് തിരിച്ച് വരാന്‍ സാധിച്ചത്. അല്ലാതെ വലിയ തുക നല്‍കി വിസയും ടിക്കറ്റും എടുത്ത് സൗദിയിലേക്ക് വരാനുള്ള സാമ്പത്തിക ശേഷി പലര്‍ക്കും ഇല്ലെന്നാണ് റിപ്പോർട്ടുകൾ.ഒരു വർഷത്തേക്ക് ഇഖാമ പുതുക്കാൻ ഏകദേശം 11,000 സൗദി റിയാൽ വേണ്ടിവരും. അതായത് (2,20,000 ഇന്ത്യൻ രൂപ) ചെലവ് വരും.
അതേസമയം പ്രവാസികള്‍ക്ക് ആശ്വാസമായി ഇന്ത്യയ്‍ക്കും സൗദി അറേബ്യയ്‍ക്കുമിടയില്‍ എയര്‍ ബബ്‍ള്‍ കരാര്‍ പ്രകാരമുള്ള സര്‍വീസുകള്‍ നിലവില്‍ വരുന്നു. ജനുവരി ഒന്നു മുതല്‍ സര്‍വീസുകള്‍ ആരംഭിക്കാമെന്ന് സിവില്‍ വ്യോമയാന മന്ത്രാലയനാണ് അറിയിച്ചു. ഇത് സംബന്ധിച്ച് വിമാനക്കമ്പനികള്‍ക്ക് അറിയിപ്പ് നല്‍കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് നിര്‍ദേശം നല്‍കി.
ഇന്ത്യയ്‍ക്കും സൗദി അറേബ്യയ്‍ക്കും ഇടയില്‍ നിലവില്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസുകളാണ് നിലവിലുള്ളത്. കൊവിഡ് പ്രതിസന്ധി കാരണം സാധാരണ നിലയിലുള്ള അന്താരാഷ്‍ട്ര വിമാന സര്‍വീസുകള്‍ തുടങ്ങുന്നത് ഇന്ത്യ നീട്ടിവെച്ചിരുന്നു.
ഈ സാഹചര്യത്തില്‍ സൗദി അറേബ്യയുമായി എയര്‍ ബബ്‍ള്‍ കരാര്‍ ഉണ്ടാക്കണമെന്ന പ്രവാസികളുടെ ആവശ്യമാണ് പൂവണിയുന്നത്. പുതിയ എയര്‍ ബബ്ള്‍ ധാരണയനുസരിച്ച് വിമാനക്കമ്പനികള്‍ക്ക് കൊവിഡ് നിബന്ധനകള്‍ പാലിച്ചുകൊണ്ട് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഇനി സര്‍വീസ് നടത്താനാവും.
https://www.facebook.com/Malayalivartha























