Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പുതിയ നിബന്ധന പ്രവാസികൾക്ക് തലവേദനയാകുന്നു, ഒറ്റയടിക്ക് എല്ലാം ഇല്ലാതാക്കി കൊണ്ട് ഒമിക്രോണിന്റെ കടന്നുവരവ്, ഒമാനിൽ പ്രവേശിക്കാൻ രണ്ട് ഡോസ് വാക്‌സിൻ നിർബന്ധമാക്കി, നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കേറ്റും ഹാജരാക്കണം, ഒമാനിലേക്ക് പ്രവേശിക്കാൻ ഇനി പാടുപെടും

27 DECEMBER 2021 01:26 PM IST
മലയാളി വാര്‍ത്ത

കൊവിഡിന് പിന്നാലെ പുതിയ വകഭേദമായ ഒമിക്രോൺ പ്രവാസികൾക്ക് വെല്ലുവിളിയായി തീർന്നിരിക്കുകയാണ്. കൊവിഡ് കേസുകൾ നിയന്ത്ര വിധേയമായപ്പോൾ പല ഗൾഫ് രാഷ്ട്രങ്ങളും നിയന്ത്രണങ്ങളിൽ അയവ് വരുത്തിയിരുന്നു. എന്നാൽ ഇതെല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കി കൊണ്ടാണ് ഒമിക്രോണിന്റെ കടന്നുവരവ്. ഇത് പ്രവാസികൾക്ക് വീണ്ടും തിരിച്ചടിയായിരിക്കുകയാണ്.

ഗൾഫ് രാഷ്ട്രങ്ങളെല്ലാെ തന്നെ വീണ്ടും നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുകയാണ്. രാജ്യത്ത് പ്രവേശിക്കാൻ പ്രവാസികൾക്ക് കടുത്ത നിബന്ധനകളും ഏർപ്പെടുത്തി കഴിഞ്ഞു. ഇപ്പോൾ ഇതാ അത്തരത്തിലൊരു കടുത്ത നിബന്ധന മുന്നോട്ടു വച്ചിരിക്കുകയാണ് ഒമാൻ. ഇനി രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കുമാത്രമാകും ഇനി ഒമാനിലേക്ക് പ്രവേശിക്കാനാകുക. വിമാന മാര്‍ഗവും കര, കടല്‍ മാര്‍ഗങ്ങളിലൂടെയും ഒമാനിലേക്ക് പോകുന്നവർവരും ഈ നിബന്ധന പാലിക്കണം

18 വയസിന് മുകളിലുള്ള വിദേശികൾക്കാണ് ഒമാൻ രണ്ട് ഡോസ് വാക്‌സിൻ നിർബന്ധമാക്കിയത്. കൂടാതെ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും ഹാജരാക്കണം എന്ന മറ്റൊരു നിബന്ധന കൂടി മുന്നോട്ട് വയ്ക്കുന്നുണ്ട്.ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന സുപ്രീം കമ്മിറ്റിയുടേതാണ് പുതിയ തീരുമാനം.

അതേസമയം, ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്വെ, ലെസോത്തോ, ഈശ്വതിനി, മൊസാംബിക് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രകാർക്ക് ഏർപ്പെടുത്തിയ വിലക്ക് സുപ്രീംകമിറ്റി പിൻവലിച്ചു. ലോകത്ത് ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹര്യത്തിലായിരുന്നു ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രകാർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.

കൂടാതെ കോവിഡ് സാഹചര്യത്തിൽ അധികൃതർ നൽകിയ മുൻകരുതൽ നടപടികൾ എല്ലാ വാണിജ്യ വ്യവസായ സ്ഥാപനങ്ങൾക്കും ബാധകമെന്ന് ഒമാൻവാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയവും വ്യക്തമാക്കിയിരുന്നു.

 

രാജ്യത്തെ വാണിജ്യ വ്യവസായ സ്ഥാപനങ്ങളിൽ അമ്പത് ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിക്കാനെ അനുവാദമൊള്ളു. വിവിധ വകുപ്പുകൾ നൽകിയ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ഇതിനിടെ കോവിഡ് കേസുകൾ കുത്തനെ ഉയർന്നതിനെ തുടർന്ന് റോയൽ ഒമാൻ പൊലീസും പരിശോധന കർശനമാക്കിയിട്ടുണ്ട്.

കോവിഡ് കേസുകൾ ഉയർന്നപ്പോൾ രാജ്യത്തെ പള്ളികളിലും ഹാളുകളിലും വിവാഹ-മരണാനന്തര ചടങ്ങുകളിലും ആളുകൾ സംഘടിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പേ സുപ്രീംകമ്മിറ്റി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പുതിയ വകഭേദമായ ഒമിക്രോൺ ഒമാനിൽ സ്ഥിരീകരിച്ചിരുന്നു. ഒമാനിലെ എല്ലാ ഹോട്ടൽ, ടൂറിസ്റ്റ് സ്ഥാപനങ്ങളും കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് പൈതൃക, ടൂറിസം മന്ത്രാലയം കഴിഞ്ഞ ദിവസം നിർദ്ദേശം നൽകി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (29 minutes ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (40 minutes ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (1 hour ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (1 hour ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (1 hour ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (1 hour ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (4 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (4 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (4 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (5 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (5 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (5 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (5 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (5 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (5 hours ago)

Malayali Vartha Recommends