Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പ്രവാസികൾക്ക് കനത്ത തിരിച്ചടി, വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെ ലക്ഷക്കണക്കിന് യാത്രക്കാര്‍ കുടുങ്ങി, 11,500 സര്‍വീസുകള്‍ റദ്ദാക്കിയെന്ന് കണക്കുകൾ

28 DECEMBER 2021 06:17 PM IST
മലയാളി വാര്‍ത്ത

കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതും ഒമിക്രോൺ വ്യാപനവും രൂക്ഷമാകുന്നതിനിടെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കുകയാണ്. വെള്ളിയാഴ്ച മുതല്‍ 11,500 സര്‍വീസുകള്‍ റദ്ദാക്കിയെന്നാണ് കണക്ക്. ക്രിസ്മസ് അവധി വന്നതോടെ യാത്രക്കാര്‍ കൂട്ടത്തോടെ അവധിയാഘോഷിക്കാന്‍ പോകുന്നതും മടക്കയാത്രകളും തിരക്ക് വര്‍ധിപ്പിച്ചിരുന്നു. വിമാനസര്‍വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ ലക്ഷക്കണക്കിന് യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്.

തിങ്കളാഴ്ച മാത്രം 3,000 വിമാനങ്ങളാണ് റദ്ദാക്കിയത്. ചൊവ്വാഴ്ച 1,100 സര്‍വീസുകള്‍ റദ്ദാക്കി. അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് കുതിച്ചുയരുന്നതോടെ സ്ഥാപനങ്ങളില്‍ ജോലിക്കാരുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ അവധികള്‍ റദ്ദാക്കി ജീവനക്കാര്‍ ഓഫീസുകളിലേക്ക് തിരികെയെത്താനുള്ള ശ്രമത്തിലുമാണ്.

ഒമിക്രോൺ ഭീതിയെ തുടർന്ന് നാല് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യു.എ.ഇ കഴിഞ്ഞ ദിവസം വിലക്കേർപ്പെടുത്തുകയുണ്ടായി. കെനിയ, ടാൻസാനിയ, എത്യോപ്യ, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി യു.എ.ഇ ഭരണകൂടം അറിയിച്ചിരുന്നു. വിലക്കേർപ്പെടുത്തിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് അന്യ രാജ്യങ്ങൾ വഴി യു.എഇ.യിൽ എത്തുന്ന യാത്രക്കാർക്ക് അയൽ രാജ്യങ്ങളിൽ 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണെന്നും അറിയിച്ചിട്ടുണ്ട്.

ഇന്ത്യയും സൗദിയും തമ്മിലുള്ള എയർ ബബിൾ കരാർ ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഇന്ത്യൻ എംബസി ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ പ്രവാസികൾ എല്ലാം വളരെ അധികം സന്തോത്തിലാണ്. ഇതോടെ ഇരു രാജ്യങ്ങളും തമ്മിൽ കൂടുതൽ വിമാന സർവീസുകൾക്ക് തുടക്കം കുറിക്കും.

ഇന്ത്യൻ സിവിൽ ഏവിയേഷനുമായി സൗദി ഒപ്പുവെച്ച എയർ ബബിൾ കരാർ പ്രകാരം ഇരു രാജ്യങ്ങളിലേയും ജനങ്ങൾക്ക് ഈ രാജ്യങ്ങളിലെ വിമാനങ്ങൾ വഴി സർവീസ് ഉപയോഗപ്പെടുത്താം. അന്താരാഷ്ട്ര വിമാനയാത്രകൾ റദ്ദാക്കുമ്പോഴും എയർബബിൾ സർവീസുകൾക്ക് അനുമതിയുണ്ടാകുന്നത് പ്രവാസികൾക്ക് ഗുണം ചെയ്യും. എത്ര സർവീസുകളാണ് തുടങ്ങുകയെന്നത് ഇതുവരെ പുറത്തുവിട്ടിട്ടില്ല പുറത്തുവന്നിട്ടില്ല.

 

ഒമിക്രോൺ സാഹചര്യത്തിൽ ആഗോളതലത്തിൽ മൂവായിരത്തോളം സർവീസുകളാണ് വിമാന കമ്പനികൾ അവസാന നിമിഷം റദ്ദാക്കിയത് . 24,25 തീയതികളിലെ ക്രിസ്മസ് ഫ്‌ളൈറ്റുകൾ അവസാന നിമിഷം റദ്ദാക്കിയത് യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയിരുന്നു. 24 രാവിലെ വരെ ആഗോളതലത്തിൽ റദ്ദാക്കലുകളുടെ എണ്ണം 3,000ത്തിലധികമാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. യു.എസിൽ ചില പ്രദേശങ്ങളിലെ പ്രതികൂല കാലാവസ്ഥയും വിമാന സർവീസുകൾ റദ്ദാക്കാൻ കാരണമായിട്ടുണ്ട്.

യുണൈറ്റഡ് എയർലൈൻസ് 24ന് പന്ത്രണ്ടോളം വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടാൻ ഷെഡ്യൂൾ ചെയ്ത 150 ഫ്‌ളൈറ്റുകളാണ് റദ്ദാക്കിയത്. ജെറ്റ്ബ്ലൂ, അല്ലെജിയന്റ് എന്നിവയുൾപ്പെടെയുള്ള മറ്റ് എയർലൈനുകളും 25ന് ഷെഡ്യൂൾ ചെയ്ത ഭൂരിഭാഗം വിമാന സർവീസുകളും റദ്ദാക്കുകയായിരുന്നു.

അതേ സമയം ആസ്‌ട്രേലിയയിൽ, സിഡ്നിയിലെയും മെൽബണിലെയും വിമാനത്താവളങ്ങളിൽ ഡസൻ കണക്കിന് വിമാനങ്ങൾ റദ്ദാക്കുകയുണ്ടായി. വൈറസ് വ്യാപനം തുടരുന്നതിനാൽ വിവിധ മേഖലകളിലെ ജീവനക്കാരുടെ കുറവ് പല രാജ്യങ്ങളിലെയും സേവനങ്ങളെ ബാധിക്കുന്നുവെന്നാണ് വിവരം. അവധിക്കാല സീസണിൽ അപ്രതീക്ഷിതമായി വിമാനങ്ങൾ റദ്ദാക്കുന്നതിനെതിരെ ഉപഭോക്താക്കളുടെ പ്രതിഷേധം ശക്തമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (28 minutes ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (39 minutes ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (1 hour ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (1 hour ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (1 hour ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (1 hour ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (4 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (4 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (4 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (5 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (5 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (5 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (5 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (5 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (5 hours ago)

Malayali Vartha Recommends