Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ത്രീധന പീഡന കൊലപാതകം..കമാൻഡോയായ 27 കാരി കാജൽ ചൗധരിയെ ഭർത്താവ് ഡംബെൽ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി..ഭർതൃ വീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം...


50 നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു: പേ വിഷ പ്രതിരോധ വാക്സിൻ അടക്കം വിവിധ കുത്തിവെപ്പുകൾ നൽകി ശാസ്ത്രീയ പരിചരണം ഉറപ്പാക്കി; തിരുവനന്തപുരത്തെ തെരുവുനായ് ശല്യം കുറയ്ക്കാനുള്ള പൈലറ്റ് പദ്ധതിക്ക് കോർപറേഷന്‍റെ നേതൃത്വത്തിൽ തുടക്കമായെന്ന് മേയർ വിവി രാജേഷ്...


ഓപ്പറേഷൻ സിന്ദൂർ..പാക്കിസ്ഥാൻ ആണവായുധങ്ങൾ സൂക്ഷിച്ചിട്ടുള്ള കിരാന ഹിൽസിൽ ഇന്ത്യ ആക്രമണം നടത്തിയോ..? ഇന്ത്യൻ വിമാനങ്ങൾ അണിനിരക്കുന്ന വിഡിയോ..


ഏകദേശം 146 പ്രകാശവർഷം അകലെ വാസയോഗ്യമായ ഒരു പുതിയ ഗ്രഹം ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തി... ഭൂമിയേക്കാൾ 6% വലുതാണ്.. ഈ ഗ്രഹത്തിന്റെ ഉപരിതലത്തില്‍ ദ്രാവക ജലവും ജീവന്റെ നിലനില്‍പ്പിന് അനുയോജ്യമായ അന്തരീക്ഷവും..


ലോക കേരള സഭ അധികാര ആഭാസം: ചെറിയാൻ ഫിലിപ്പ്

പ്രവാസികളെ വേരോടെ‌ പിഴുതെറിയും...! ആ ലക്ഷ്യം നിറവേറ്റാൻ തുനിഞ്ഞിറങ്ങി സൗദി, സ്വദേശിവത്കരണ നടപടിക്രമങ്ങൾ വീണ്ടും കടുപ്പിക്കുന്നു, സ്വകാര്യ മേഖലയിലെ കൂടുതല്‍ തൊഴില്‍രംഗങ്ങളില്‍ സ്വദേശിവത്കരണം

02 JULY 2022 05:10 PM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയിലെ സ്വദേശിവത്കരണ നടപടിക്രമങ്ങൾ വീണ്ടും ചർച്ചയാകുകയാണ്. സ്വകാര്യ മേഖലയിലെ കൂടുതല്‍ തൊഴില്‍രംഗങ്ങളില്‍ സ്വദേശിവത്കരണം കൊണ്ടുവരുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരിക്കുകയാണ്.മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ സ്വദേശിവത്കരണത്തിനും വനിതാ ശാക്തീകരണത്തിനുമുള്ള പ്രത്യേക വിഭാഗത്തിന്റെ അണ്ടര്‍ സെക്രട്ടറി എന്‍ജി. മാജിദ് അല്‍ദുഹവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രോജക്‌ട് മാനേജ്‌മെന്റ്, ഭക്ഷ്യമേഖല, വിതരണ ശൃംഖലകള്‍ എന്നീ മേഖലകളിലെ കൂടുതല്‍ തൊഴിലുകള്‍ സ്വദേശികള്‍ക്കായി മാറ്റിവെക്കും. സ്വദേശിവത്കരണ പദ്ധതികള്‍ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം 20.6 ലക്ഷമായി ഉയര്‍ത്തി. ചരിത്രത്തില്‍ ആദ്യമായാണ് സ്വകാര്യ മേഖലയില്‍ സൗദി ജീവനക്കാരുടെ എണ്ണം ഇത്രയും ഉയരുന്നത്.

വിവിധ മേഖലകളിൽ ഇതിനോടകം നടപടികൾ പ്രഖ്യാപിച്ചെങ്കിലും രാജ്യം സ്വദേശിവത്ക്കരണം ഏര്‍പ്പെടുത്താൻ പ്രധാനമായും ലക്ഷ്യമിടുന്നത്  ഗതാഗത, ലോജിസ്റ്റിക് മേഖലയിലാണെന്ന് മന്ത്രാലയം അറിയിച്ചു. ഈ അടിസ്ഥാന ലക്ഷ്യത്തില്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. ഈ വര്‍ഷത്തില്‍ ഇതിനകം ഈ മേഖലയിലെ 10,000 തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്ക് മാത്രമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ആറ് മേഖലകളിൽ കൂടി നടപടികൾ വ്യാപിപ്പിക്കുമെന്ന് സൗദി അറിയിച്ചിരുന്നു. ഏഴോളം സെയിൽസ് ഔട്ട്ലെറ്റുകൾ, വാഹനങ്ങളുടെ പിരിയോഡിക് ഇൻസ്പെക്ഷൻ, പോസ്റ്റൽ ആന്റ് പാർസൽ സർവീസ്, കസ്റ്റമർ സർവീസ്, ഏവിയേഷൻ, ഒപ്റ്റിക്സ് മേഖലകളിലാണ് ഇപ്പോൾ സ്വദേശിവത്കരണം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.

ഒപ്റ്റിക്സ് മേഖലയിൽ അൻപത് ശതമാനവും കസ്റ്റമർ സർവീസ് തസ്തികകളിൽ നൂറ് ശതമാനവും സ്വദേശികളെ നിയമിക്കും. ടെക്നിക്കൽ പിരിയോഡിക്കൽസ് മേഖലയിൽ രണ്ട് ഘട്ടങ്ങളിലായി നൂറ് ശതമാനവും പോസ്റ്റൽ ആന്റ് പാർസൽ മേഖലയിൽ എഴുപത് ശതമാനവുമാണ് അനുപാതം.33000 സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കാനാണ് പുതിയ പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത്. സൗദി മാനവവിഭവശേഷി- സാമൂഹിക വികസന വകുപ്പ് മന്ത്രി അഹമ്മദ് സുലൈമാൻ അൽറാജ്ഹിയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

സ്വദേശിവത്കരണ പദ്ധതികളിലൂടെ സ്വകാര്യ മേഖലയിലെ വനിതാ പങ്കാളിത്തം 35 ശതമാനമായി ഉയര്‍ന്നു. ഓരോ മേഖലയിലും തൊഴില്‍ അന്വേഷിക്കുന്ന ഉദ്യോഗാര്‍ഥികളുടെ എണ്ണം, ഓരോ മേഖലയിലെയും സാമ്പത്തിക വളര്‍ച്ച, സൗദി ജീവനക്കാര്‍ക്കുള്ള ആകര്‍ഷണീയത, സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനത്തിനുള്ള ആവശ്യകത, വരുംവര്‍ഷങ്ങളില്‍ സൗദി യൂനിവേഴ്‌സിറ്റികളില്‍നിന്ന് ബിരുദം നേടി പുറത്തിറങ്ങുന്നവരുടെ ലഭ്യത എന്നിവ അടക്കമുള്ള മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ഏതെല്ലാം മേഖലകളിലാണ് സൗദിവത്കരണം നടപ്പാക്കേണ്ടതെന്ന് നിര്‍ണയിക്കുന്നത്.

ഇക്കാര്യത്തില്‍ ഓരോ മേഖലയുടെയും പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളുമായും സ്വകാര്യ മേഖലയുമായും ഏകോപനം നടത്തുന്നു. ഓരോ മേഖലയെയും കുറിച്ച്‌ സമഗ്ര സര്‍വേ നടത്തി, ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സൗദിവത്കരണ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതെന്നും എന്‍ജി. മാജിദ് അല്‍ദുഹവി പറഞ്ഞു. ഈ വര്‍ഷം 30 സൗദിവത്കരണ തീരുമാനങ്ങള്‍ പ്രഖ്യാപിക്കാന്‍  മന്ത്രാലയം ആലോചിക്കുന്നതായി വകുപ്പ് മന്ത്രി എന്‍ജി. അഹമ്മദ് അല്‍രാജ്ഹി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേമം മണ്ഡലം ശ്രദ്ധേയം  (1 minute ago)

DELHI സ്ത്രീധന പീഡനത്തിന്റെ മറ്റൊരു ഇര  (5 minutes ago)

Operation-Sindoor. അന്ന് പാക്കിസ്ഥാനിലെ കിരാനയെ വിറപ്പിച്ചോ?;  (24 minutes ago)

ജൂസ് കൊടുത്ത് മയക്കിയശേഷം മെയില്‍ നഴ്‌സ് യുവതിയെ പീഡിപ്പിച്ചു  (37 minutes ago)

50 നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു: പേ വിഷ പ്രതിരോധ വാക്സിൻ അടക്കം വിവിധ കുത്തിവെപ്പുകൾ നൽകി ശാസ്ത്രീയ പരിചരണം ഉറപ്പാക്കി; തിരുവനന്തപുരത്തെ തെരുവുനായ് ശല്യം കുറയ്ക്കാനുള്ള പൈലറ്റ് പദ്ധതിക്ക് കോർപറേഷ  (57 minutes ago)

ലോക കേരള സഭ അധികാര ആഭാസം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

NASA ഗ്രഹത്തില്‍ ജീവന്റെ തുടിപ്പോ?  (1 hour ago)

തൃശ്ശൂരില്‍ വിഷം കഴിച്ച് മൂന്ന് സഹോദരിമാര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു; സംഭവത്തില്‍ ഒരാള്‍ മരിച്ചു  (1 hour ago)

നേതൃത്വ ഭിന്നതകള്‍ മാധ്യമ വ്യാഖ്യാനങ്ങള്‍ മാത്രമാണെന്ന് ശശി തരൂര്‍  (1 hour ago)

ISRAEL സുരക്ഷാ രഹസ്യങ്ങൾ പുറത്ത്  (4 hours ago)

സ്കൂട്ടർ യാത്രികയായ വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം  (4 hours ago)

IRAN ഇന്ത്യയുടെ രഹസ്യ നീക്കം  (4 hours ago)

ബംഗ്ലാദേശിൽ നിന്നുള്ള വിമാനം പാകിസ്താനിൽ ഇറങ്ങി  (4 hours ago)

ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി  (4 hours ago)

. കേരളത്തെ ലോക കേരളമായി പുനർവിഭാവനം ചെയ്യേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ  (4 hours ago)

Malayali Vartha Recommends