നവയുഗം സാംസ്‌കാരികവേദിയുടെ സഹായത്താല്‍ രതീഷ് നാട്ടിലെത്തി

കഴിഞ്ഞ എട്ട് വര്‍ഷമായി സ്‌പോണ്‍സറുടെ അനുമതിയോടെ പുറത്ത് പണിയെടുത്തുവരുകയായിരുന്നു വര്‍ക്കല വടശ്ശേരിക്കോണം രമ്യഭവനില്‍ രതീഷ് ശ്രീകുമാര്‍(32). പുതിയ നിയമങ്ങളുടെ ഭാഗമായി അവാമിയയിലുള്ള സ്‌പോണ്‍സറെ നേരില്‍ കണ്ട് തനിക്ക് തനാസില്‍ വേണം എന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സ്‌പോണ്‍സര്‍ അതിനായി 8000 റിയാല്‍ ആവശ്യപ്പെട്ടു.
അത് നല്കാന്‍ പണം ഇല്ലാത്തതുകൊണ്ട് എക്‌സിറ്റ് ആവശ്യപ്പെട്ടു അതിനു 5000 റിയാല്‍ വേണം എന്നു പറഞ്ഞു, എന്നാല്‍ അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും എത്തിയി'ട്ട് മാസങ്ങള്‍ മാത്രം കഴിഞ്ഞ രതീഷിനു അത് കണ്ടെത്താന്‍ കഴിഞ്ഞില്ല. അങ്ങനെയാണു രതീഷ് നവയുഗം നിയമസഹായവേദിയിലെത്തിയത്.
സ്‌പോണ്‍സറുടെ ഈ നിലപാടിനെതിരെ നവയുഗം കേന്ദ്രകമ്മറ്റി അംഗം ദിലീപ് വെള്ളല്ലൂരിന്റെ സഹായത്തോടെ ലേബര്‍ ഓഫീസില്‍ പരാതി കൊടുത്തു. എന്നാല്‍ രണ്ട് അവധിക്കും സ്‌പോണ്‍സര്‍ എത്തിയില്ല. ഈ സാഹചര്യത്തിലാണു നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരായ സഫിയ അജിത്, ദിലീപ് വെള്ളല്ലൂര്‍ എന്നിവര്‍ രതീഷിന്റെ അവാമിയയിലുള്ള സ്‌പോണ്‍സറുടെ വീ'ട്ടിലെത്തി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ രതീഷിന്റെ എക്‌സിറ്റ് അടിച്ച പാസ്‌പോര്‍'ട്ട് സഫിയ അജിത്തിനു കൈമാറുകയായിരുന്നു.
കേസ് കൊടുത്തതാണു തന്നെ പ്രകോപിപ്പിച്ചത് എന്നും തനാസിലിനോ, എക്‌സിറ്റിനോ താന്‍ പണം ആവശ്യപ്പെിട്ടിട്ടില്ല എന്നും സ്‌പോണ്‍സര്‍ പറഞ്ഞു. ചടങ്ങില്‍ നവാസ് ചാങ്കര, സലിം കൊല്ലം, ടിറ്റോ ജോയികുട്ടി എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം ജെറ്റ് എയര്‍വൈസ് വിമാനത്തില്‍ രതീഷ് നാട്ടിലെത്തി.
വാര്‍ത്ത അയച്ചത് രതീഷ് വര്‍ക്കല
https://www.facebook.com/Malayalivartha