മാര്‍ത്തോമാ യുവജനസഖ്യത്തിന്റെ പ്രവാസി ക്ഷേമപദ്ധതി ഉദ്ഘാടനം ചെയ്തു

അബുദാബി മാര്‍ത്തോമാ യുവജനസഖ്യത്തിന്റെ കേരള പ്രവാസി ക്ഷേമപദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ടെലിഫോണിലൂടെ നിര്‍വഹിച്ചു. സ്വാതന്ത്ര്യദിന സന്ദേശം അദ്ദേഹം നല്‍കി. പ്രവാസികളോടുള്ള സ്‌നേഹവും കരുതലും സര്‍ക്കാരിന് പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
ഡോ ജോണ്‍ ഫിലിപ്പ് എ അധ്യക്ഷത വഹിച്ചു. റവ ഷാജി തോമസ്, സെബി സി എബ്രഹാം, നിബു സാം ഫിലിപ്പ്, ഡിബിന്‍ പണിക്കര്‍ , ജെറിന്‍ ജേക്കബ് കുര്യന്‍ , ഷീന സുനില്‍ , വിനേഷ് വി സക്കറിയ, സാംജി മാത്യു, ഡോ. ഗീത ജേക്കബ്, സനില്‍ ജോണ്‍ സാമുവല്‍ , ഡാന്റീന്‍ ജോയ് എന്നിവര്‍ പ്രസംഗിച്ചു.
വാര്‍ത്ത അയച്ചത് : നിബു സാം ഫിലിപ്പ്
https://www.facebook.com/Malayalivartha