ഇത്തരത്തില്‍ ഒന്നിനേയും വെച്ചുപൊറുപ്പിക്കില്ല, വീണ്ടും പ്രവാസികള്‍ക്ക് തൂക്കുകയര്‍, ഭാര്യമാരെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് വിദേശികള്‍ക്ക് വധശിക്ഷ വിധിച്ച് കുവൈത്ത്...!

വളരെ വിരളമായി വധശിക്ഷ നടപ്പാക്കാറുള്ള ഗള്‍ഫ് രാഷ്ട്രമാണ് കുവൈത്ത്. എന്നാല്‍ പ്രവാസികളെ ഞെട്ടിപ്പിച്ചുണ്ടാണ് കഴിഞ്ഞ മാസം രാജ്യത്ത് ഒറ്റയടിക്ക് ഏഴ് പേരുടെ വധശിക്ഷ രാജ്യം നടപ്പിലാക്കിയത്. വധശിക്ഷക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ കുവൈത്തില്‍ വീണ്ടും പ്രവാസികള്‍ക്ക് വധശിക്ഷ വിധിച്ചിരിക്കുകയാണ്.
ഭാര്യമാരെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് വിദേശികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചത്.സുഡാന്‍, ഈജിപ്ത് പൗരന്മാര്‍ക്കാണ് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്.വധശിക്ഷ വിധിച്ചവരിൽ പ്രവാസികളൊന്നും ഇല്ലെങ്കിലും എല്ലാവർക്കും മുന്നറിയിപ്പെന്നോണമാണ് നടപടി. വിവാഹമോചനം നേടിയ ശേഷം മക്കളോടൊപ്പം ഇതേ ഫ്‌ളാറ്റില്‍ താമസിക്കുകയായിരുന്ന യുവതിയെ സുഡാന്‍ പൊരന്‍ കുത്തിക്കൊലപ്പെടുത്തി.
ഈ കേസിലാണ് ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്. ഫിലിപ്പീന്‍സുകാരിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഈജിപ്തുകാരന്‍ രാജ്യം വിട്ടിരുന്നു. ഇയാളുടെ അഭാവത്തിലാണ് വധശിക്ഷ വിധിച്ചത്. ഇവരുടെ മൂന്നാമത്തെ കുട്ടിയെ കിന്റര്‍ ഗാര്‍ട്ടനു സമീപം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷകള്‍ തന്നെ വിധിക്കാനാണ് കുവൈത്ത് ഭരണകൂടത്തിന്‍റെ തീരുമാനം.
അതുപോലെ ഒറ്റയടിക്ക് ഏഴ് പേരുടെ വധശിക്ഷ കുവൈത്ത് നടപ്പാക്കിയതിനെതിരെ വലിയ വിമർശനങ്ങൾക്ക് ഉയര്‍ന്നിരുന്നു. നീണ്ട ഇടവേളക്ക് ശേഷം ഇതാദ്യമായാണ് ഇത്രയും പേരെ ഒരേ ദിവസം ഒന്നിച്ച് വധശിക്ഷക്ക് വിധേയമാക്കിയത്. ഏഴു പേരുടെ വധശിക്ഷ കുവൈത്തിന്റെ ഷെൻഗൻ വിസ അതായത് ഒറ്റ വിസയിൽ യൂറോപ്യൻ രാജ്യങ്ങളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സൗകര്യം. ഈ സംവിധാനത്തിൽ അടക്കം അനന്തരഫലങ്ങൾ ഉണ്ടാക്കുമെന്ന് യൂറോപ്യൻ കമീഷൻ വൈസ് പ്രസിഡന്റ് പറഞ്ഞിരുന്നു.
എന്നാൽ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ മറ്റുള്ളവർ ഇടപെടുന്നതിനെ അദ്ദേഹം കടുത്ത ഭാഷയിൽ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സാലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് തള്ളുകയായിരുന്നു.കൊലപാതകവും കവര്‍ച്ചയും ഉള്‍പ്പടെ വിവിധ കേസുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവരെയാണ് തൂക്കിലേറ്റിയത്. വിചാരണ പൂര്‍ത്തിയായ ശേഷമാണ് പ്രതികളുടെ വധശിക്ഷ നടത്തിയത്. വിവിധ കൊലപാതക കേസുകളിലും മയക്കുമരുന്ന് കേസിലും കവര്‍ച്ച കേസിലും പ്രതികളായിരുന്ന ഇവര്‍ക്ക് ക്രിമിനൽ കോടതിയാണ് വധശിക്ഷ വിധിച്ചത്.
പ്രതികള്‍ മേല്‍കോടതിയില്‍ നേരത്തെ അപ്പീലുകള്‍ നല്‍കിയിരുന്നുവെങ്കിലും തള്ളുകയായിരുന്നു. നാല് കുവൈത്തി പൗരന്‍മാരുടെയും മൂന്ന് വിദേശികളുടെയും വധശിക്ഷയാണ് നടപ്പാക്കിയത്. അറ്റോർണി ജനറൽ കൗൺസൽ മുഹമ്മദ് അൽ ദുഐജ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.നാല് കുവൈത്തികളെയും സിറിയ, പാക്കിസ്ഥാൻ, എത്യോപ്യ സ്വദേശികളായ മൂന്നു പേരേയുമാണ് വധ ശിക്ഷക്ക് വിധേയരായത്.
കുവൈത്തി പൗരന്‍മാരായ ഖാലിദ് സാദ് മുഹമ്മദ് അൽ ഖഹ്താനി,അലി അല്ല അൽ ജാബ്രി,റബാബ് അദ്‌ലി മുസ്തഫ ഷെഹാത,സിറിയൻ പൗരനായ ഹമദ് അഹമ്മദ് മഹ്മൂദ് അൽ ഖലഫ്,പാകിസ്ഥാൻ പൗരനായ റാഷിദ് അഹമ്മദ് നസീർ മഹ്മൂദ്, എത്യോപ്യൻ പൗരനായ ഐഷ നെമോ വിസോ എന്നീവരുടെ വധശിക്ഷയാണ് സെൻട്രൽ ജയിലിൽ വെച്ച് നടപ്പിലാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ 53 വർഷത്തിനിടയിൽ 84 പേരെയാണ് തൂക്കിലേറ്റിയത്.
https://www.facebook.com/Malayalivartha