കുവൈത്തില്‍ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു

വ്യാഴാഴ്ച രാത്രി അബാസിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.കുവൈത്ത് മുബാരക്ക് അല്‍-കബീര്‍ ആസ്പത്രിയിലെ നഴ്‌സുമാരെ കൊണ്ടുപോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നിലമ്പൂര്‍ എടക്കര പറളി ചെല്ലാത്തു വീട്ടില്‍ ജോസ് ജോര്‍ജിന്റെ ഭാര്യ റോസമ്മ ജോസഫ് (40) ആണ് മരിച്ചത്. വാഹനത്തിന്റെ ടയറുകള്‍ പൊട്ടിയാണ് അപകടം.അബാസിയയില്‍നിന്ന് രാത്രി ഡ്യൂട്ടിയ്ക്ക്‌പോയ നഴ്‌സുമാരാണ് അപകടത്തില്‍പ്പെട്ടത്.
റോസമ്മ വയനാട് വെളിമാനം സ്വദേശിയാണ്. കുവൈത്ത് അബ്ദലിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. ഭര്‍ത്താവ്: ജോസ് ജോര്‍ജ്. മക്കള്‍: ആഷ്‌ലി മരിയ (എന്‍ജിനീയറിങ് വിദ്യാര്‍ഥിനി), അല്‍സാ റോസ് (അബാസിയ യുനൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി).
https://www.facebook.com/Malayalivartha