കെ.എസ്.സി കേരളോത്സവം: ഒന്നാം സമ്മാനം കാര്‍

അബുദാബി: കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 31 നവംബര്‍ 1, 2 തിയ്യതികളിലായി കെ എസ് സി അങ്കണത്തില്‍ വെച്ച് നടക്കുന്ന കേരളോത്സവത്തില്‍ നാടന്‍ രുചികള്‍ നല്കുന്ന ഭക്ഷണ ശാലകള്‍, വിവിധ ഗെയിമുകള്‍, ശാസ്ത്ര പ്രദര്‍ശനം, സോളാര്‍ എനര്‍ജി പ്രദര്‍ശനം, നാല് പതിറ്റാണ്ട് പിന്നിട്ട കെ എസ് സി യുടെ ചരിത്രം വിളിച്ചോതുന്ന ഫോട്ടോ പ്രദര്ശനം, മാജിക് ഷോ, വിവിധ കലാപരിപാടികള്‍, മറ്റു വില്പന സ്റ്റാളുകള്‍ തുടങ്ങി വിപുലമായ ആഘോഷമാണ് ഒരുക്കിയിരിക്കുന്നത് എന്ന് കെ എസ് സി ഭാരവാഹികള്‍ അറിയിച്ചു.
സമാപന ദിവസത്തില്‍ ഒന്നാം സമ്മാനം കാറും വൈവിധ്യമാര്‍ന്ന മറ്റു അമ്പത് സമ്മാനങ്ങളും അടങ്ങിയ കേരളോത്സവം സമ്മാനകൂപ്പണ്‍ നറുക്കെടുപ്പ് ഉണ്ടായിരിക്കും. സമ്മാന കൂപ്പണ്‍ പ്രകാശനം വേനല്‍ത്തുമ്പികള്‍ സമ്മര് ക്യാമ്പില്‍ വെച്ച് പ്രശസ്ത സിനിമ സീരിയല്‍ നടന്‍ മുരളി മോഹനും , യു എ ഇ എക്‌സ്‌ചേഞ്ച് മീഡിയ മാനേജറും നടനുമായ മൊയ്തീന്‍ കോയയും ചേര്‍ന്ന് ശക്തി പ്രസിഡണ്ട് ബീരാന്‍ കുട്ടിക്ക് നല്കി നിര്‍വഹിച്ചു.
വാര്‍ത്ത അയച്ചത്: ഫൈസല്‍ ബാവ
https://www.facebook.com/Malayalivartha