'പൊന്നോണം ടി.വി സ്റ്റാര്‍സ് ' ഷാര്‍ജയില്‍ അരങ്ങേറി

കേരളാ പ്രവാസി അസോസിയേഷനും കേരളാ മാപ്പിള കലാ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച 'പൊന്നോണം വിത്ത് ടി.വി സ്റ്റാര്‍സ് ' കലാ വിരുന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ അരങ്ങേറി.
ഷാര്‍ജ പോലിസ് സി.ഐ.ഡി വിഭാഗം തലവന്‍ ജിഹാദ് സൈദ് അലി ബിന്‍ സാഹു ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേരളാ പ്രവാസി അസോസിയേഷന്‍ പ്രസിഡണ്ട് രാജന്‍ വര്‍ക്കല സ്വാഗതം പറഞ്ഞ പരിപാടിയില്‍ കേരളാ മാപ്പിള കലാ അക്കദമി പ്രസിഡണ്ട് അസീസ് അബ്ദുള്ള അധ്യക്ഷനായിരുന്നു. പൊതു സമൂഹത്തില്‍ വിവിധ സേവനങ്ങള്‍ അര്‍പ്പിച്ചവരെ ചടങ്ങില്‍ ആദരിച്ചു. പി.എച്ച് അബ്ദുല്ല മാസ്റ്റര്‍, എല്‍വിസ് ചുമ്മാര്‍, കെ.എം അബ്ബാസ് എന്നിവര്‍ക്ക് 10,001 രൂപയും പ്രശസ്തി പത്രവും വ്യവസായ പ്രമുഖര്‍ക്കുള്ള ഉപഹാര വിതരണവും പാണക്കാട് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
https://www.facebook.com/Malayalivartha