ദുബായില്‍ മുത്തപ്പന്‍ തിരുവപ്പന മഹോത്സവം ഒക്ടോബര്‍ 17-നും 18-നും

ദുബായ് അയ്യപ്പ സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ ഏഴാമത് 'ശ്രീ മുത്തപ്പന്‍ തിരുവപ്പന മഹോത്സവം' ഒക്ടോബര്‍ 17, 18 തിയ്യതികളില്‍ ദുബായ് അല്‍സഫാ പാര്‍ക്കിന് സമീപത്തുള്ള എമിറേറ്റ് ഇംഗ്ലീഷ് സ്പീക്കിങ് സ്‌കൂളില്‍ നടക്കും. 'തിരുവപ്പന' മഹോത്സവത്തിന്റെ സംഘാടക സമിതി കഴിഞ്ഞ ദിവസം ദുബായില്‍ ചേര്‍ന്ന് ആഘോഷത്തിന് പൂര്‍ണരൂപം നല്‍കി. മുന്‍വര്‍ഷങ്ങളെപ്പോലെ ഈ വര്‍ഷവും ആയിരക്കണക്കിന് ഭക്തജനങ്ങള്‍ തിരുവപ്പന ഉത്സവത്തിന് എത്തിച്ചേരുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.
ഒക്ടോബര്‍ 17-ന് വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിക്ക് 'ഗുളികന്‍ കലശ'ത്തോടെ ഉത്സവം ആരംഭിക്കും. ഏഴരയ്ക്ക് മുത്തപ്പന്‍ വെള്ളാട്ടം, ഭക്തര്‍ക്ക് ദര്‍ശനം, രാത്രി 12 മണിക്ക് കളിക്കപ്പാട്ട്, വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് കലശം എഴുന്നള്ളത്ത്, അഞ്ച് മണിക്ക് ഗണപതിഹോമം, 6.30-ന് തിരുവപ്പന എഴുന്നള്ളത്ത്, തുടര്‍ന്ന് വൈകിട്ട് ഏഴ്മണിവരെ ഭക്തജന ദര്‍ശനം, ഏഴ് മണിക്ക് മുടിയഴിക്കല്‍, എട്ട്മണിക്ക് മലകയറ്റം എന്നിവയാണ് രണ്ട് ദിവസങ്ങളിലായി നടക്കുക.
ശ്രീ മുത്തപ്പനെ കാണാന്‍ എത്തുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് അന്നദാനവും ഉണ്ടായിരിക്കും. മുത്തപ്പ സന്നിധിയില്‍ കുട്ടികള്‍ക്ക് ചോറൂണിനും സംഘാടക സമിതി സൗകര്യം ഒരുക്കിയിട്ടുണ്ട്. തലശ്ശേരി തിരുവങ്ങാട് ഇ.കെ. ശശിധരന്‍, പെരളശ്ശേരി വിശാലന്‍ പെരുവണ്ണാന്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കും. സംഘാടക സമിതി യോഗത്തില്‍ ടി.ജി. ഗിരി, രാഘവന്‍ നമ്പ്യാര്‍, കൃഷ്ണന്‍ കൂടന്‍ചേരി, ഷാജി, സാജന്‍ ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 055-3809337, 050-4963345 എന്നീ നമ്പറില്‍ വിളിക്കുക.
email: dubai ayyappa seva samithi dXb@gmail.com
https://www.facebook.com/Malayalivartha