ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ സെന്റര്‍ യു.എ.ഇയുടെ ദേശീയ ദിനാഘോഷം

പ്രവാസ ലോകത്തെ ഇന്ത്യക്കാരുടെ കൂട്ടായ്‌മ ആയ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ സെന്ററിന്റെ (ഐഐസിസി) ആഭിമുഖ്യത്തില്‍ നടക്കുന്ന യു.എ.ഇ.യുടെ 42-ാമത് ദേശീയ ദിനാഘോഷം നവംബര്‍ 29ന് (വെള്ളി) വൈകുന്നേരം 6.30 മുതല്‍ അബുദാബി നാഷണല്‍ തിയേറ്ററില്‍ വിപുലമായി ആഘോഷിക്കുന്നു. യുഎയിലെ ഭരണകര്‍ത്താക്കള്‍ ഇന്ത്യന്‍ സമൂഹത്തോട് കാണിക്കുന്ന സ്‌നേഹത്തിനും മമതക്കും ഐക്യദാര്‍ഡ്യം എന്നോളമാണ് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ സെന്റര്‍ യു.എ.ഇയുടെ ദേശീയ ദിനാഘോഷം വിപുലമായി കൊണ്ടാടുന്നത്.
യുഎഇയിലെ ഭരണ കര്‍ത്താക്കള്‍, ഇന്ത്യയില്‍ നിന്നുള്ള കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, സാംസ്‌കാരിക പൊതു, വ്യവസായ മണ്ഡലങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കൂടാതെ ഇന്തോ അറബ് സംസ്‌കാരങ്ങളെ ഓര്‍മ്മപെടുത്തുന്ന കള്‍ച്ചറല്‍ ഫെസ്റ്റും പരിപാടിയുടെ ഭാഗമായി അരങ്ങേറും.
കഴിഞ്ഞ വര്‍ഷം നടത്തിയ ദേശീയ ദിനാഘോഷം പ്രമുഖരുടെ സാന്നിധ്യം കൊണ്ടും പങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ യുഎയിലുള്ള ഇന്ത്യക്കാര്‍ നടത്തുന്ന ഏറ്റവും വലിയ ദേശീയ ദിനാഘോഷ പരിപാടിയായി മാറ്റാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. ഇതിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്. ഇന്തോ-അറബ് സംസ്‌കാരം പ്രതിഫലിക്കുന്ന വേദി, വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും. പ്രചാരണത്തിന്റെ ഭാഗമായി എക്‌സലന്‍സി മീറ്റ്, വിഐപി മീറ്റ്, മീഡിയ സെമിനാര്‍ തുടങ്ങിയ വിവിധ പരിപാടികള്‍ നടന്നു വരുന്നു.
കെ.സി മുഹമ്മദ് അസ്‌ഫര്‍
https://www.facebook.com/Malayalivartha