സാധാരണക്കാരായ പ്രവാസികള്‍ക്ക് ആശ്വാസമായി പുതിയ നിയമം: 2000 ദിര്‍ഹത്തില്‍ താഴെ ശമ്പളമുള്ള തൊഴിലാളികള്‍ക്ക് യുഎഇയില്‍ സൗജന്യതാമസം; നിയമം ഉടന്‍ പ്രാബല്യത്തില്‍

2000 ദിര്‍ഹത്തില്‍ താഴെ ശമ്പളമുള്ള തൊഴിലാളികള്‍ക്ക് യുഎഇയില്‍ തൊഴിലുടമ സൗജന്യതാമസം നല്‍കണമെന്ന നിയമം നിലവില്‍ വരുന്നു. അമ്പതിലധികം തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് ഈ വര്‍ഷം ഡിസംബറില്‍ നിലവില്‍ വരുന്ന നിയമത്തിന്റെ കീഴില്‍ വരിക. സാധാരണക്കാരായ പ്രവാസികള്‍ക്ക് വളരെയധികം ആശ്വാസമാകുന്നതാണ് പുതിയ നിയമം.
തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങളെ കുറിച്ചും വേതന വ്യവസ്ഥകളെ കുറിച്ചും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമം കൊണ്ടുവരുന്നത്. ഇതു സംബന്ധിച്ച നിയമം നടപ്പാക്കേണ്ടതും നിബന്ധനകള്‍ നിശ്ചയിക്കേണ്ടതും പ്രാദേശിക അധികൃതരാണ്. തൊഴിലാളികളുടെ സൗകര്യത്തിനായിവേണ്ട സൗകര്യങ്ങള്‍ തൊഴിലുടമ ഉറപ്പാക്കണം. ഇക്കാര്യം ഉറപ്പാക്കുന്നതിന് പാര്‍പ്പിടകേന്ദ്രങ്ങളില്‍ പ്രാദേശിത അധികൃതര്‍ പരിശോധനകള്‍ നടത്തും. നിയമം അനുസരിക്കാതിരിക്കുകയോ ലംഘിക്കുകയോ ചെയ്യുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങളും മറ്റും മനസിലാക്കുന്നതിന് മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഇവരുടെ താമസസ്ഥലത്ത് പരിശോധന നടത്തും. അഞ്ഞൂറില്‍ കുറവ് തൊഴിലാളികള്‍ക്ക് താമസ സൗകര്യം ഒരുക്കുന്ന കേന്ദ്രങ്ങള്‍ 2014ലെ ഉത്തരവ് അനുസരിച്ചുള്ളസേവനങ്ങളും മാനദണ്ഡങ്ങളും പാലിക്കണം. അഞ്ഞൂറിലേറെ തൊഴിലാളികള്‍ താമസിക്കുന്നകേന്ദ്രങ്ങളില്‍ 2009ലെ ഉത്തരവ് അനുസൃതമായാണ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത്.
https://www.facebook.com/Malayalivartha