സുന്നത്ത് ശസ്ത്രക്രിയയെ തുടര്‍ന്ന് 9 മാസം പ്രായമായ കുഞ്ഞ് മരിച്ചു

ഒരു വിഭാഗം മതക്കാരുടെ ആചാരമാണ് സുന്നത്ത്. ഇത് പണ്ടു മുതല്‍ക്കെ നടന്നുവരുന്നതുമാണ്. ഈ ഒരു ആചാരം കൊണ്ട് മനുഷ്യജീവന്‍ നഷ്ടപ്പെടും എന്ന് വിശ്വസിക്കാന്‍ പറ്റുന്നതല്ല. എന്നാല്‍ ദൈവത്തിന്റെ വിധിയോ ഡോക്ടറുടെ പിഴവോ ഇവിടെ അത് സംഭവിച്ചിരിക്കുകയാണ്. ഒമാനില്‍ സുന്നത്ത് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ 9 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ഒമാനിലെ ഗൊര്‍ഫാക്കന്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയ അവസാനിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് അമിത രക്തസ്രാവത്തെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ കുഞ്ഞിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പത്ത് മിനിട്ടുകള്‍ക്ക് ശേഷം കുട്ടി മരിച്ചെന്ന് അറിയിച്ചു.
ശസ്ത്രക്രിയയില്‍ ഡോക്ടര്‍മാര്‍ക്ക് പിഴവ് പറ്റിയതാണെന്നാണ് കുഞ്ഞിന്റെ പിതാവ് പറയുന്നത്. കുഞ്ഞിന്റെ മരണത്തെ തുടര്‍ന്ന് ആരോഗ്യ വിഭാഗം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha