യു എ ഇ യില്‍ നിര്‍ബന്ധിത തൊഴില്‍ നിരോധിച്ചു

യു എ ഇ നടപ്പിലാക്കിയ നിയമ പരിഷ്‌ക്കാരങ്ങളെ തുടര്‍ന്ന് നിര്‍ബന്ധിച്ചും സമ്മര്‍ദം ചെലുത്തിയും തൊഴിലാളികളെകൊണ്ട് ജോലിയെടുപ്പിക്കുന്നത് നിരോധിച്ചതായി മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.പരിഷ്‌കരിച്ച തൊഴില്‍ നിയമങ്ങള്‍രാജ്യത്തെ തൊഴിലാളിക്കും തൊഴിലുടമടക്കും ഒരു പോലെ പ്രാധാന്യം നല്‍കുന്നതാണ്. കൂടാതെ ഒരാള്‍ക്കു അനിഷ്ടകരമെന്ന് തോന്നിയാല്‍ ഏതുസമയവും തൊഴില്‍ കരാര്‍ റദ്ദാക്കാനും നിയമം അനുമതി നല്‍കുന്നുണ്ട്.
പതിനൊന്നു ഭാഷയില്‍ രൂപപ്പെടുത്തുന്ന തൊഴില്‍ വാഗ്ദാന രേഖ സ്വന്തം രാജ്യത്തു വച്ച് തന്നെ ഒപ്പുവയ്ക്കാന്‍ വിദേശതൊഴിലാളികള്‍ക്കു അവസരം നല്‍കുന്നുണ്ട്. നിര്‍ദിഷ്ട തൊഴില്‍ സാഹചരൃവും ആനുകൂല്യങ്ങളും അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ തൊഴില്‍ വാഗ്ദാനം നിരസിക്കാന്‍ സാധിക്കും. ഇരുവിഭാഗത്തിനും തൃപ്തികരമാണെങ്കില്‍ മാത്രമേ വീസയ്ക്കുള്ള തുടര്‍പ്രക്രിയകള്‍ നടത്തേണ്ടതുള്ളൂ.
നിലവിലുള്ള തൊഴില്‍ മാറാന്‍ താല്‍പരൃമുള്ളവര്‍ക്കു നിയമാനുസൃതം അതിനു സാധിക്കുന്ന വിധത്തിലുള്ള തൊഴില്‍ മാര്‍ഗനിര്‍ദേശങ്ങളാണു മന്ത്രാലയം 2015 അവസാനം മുതല്‍ പ്രാബല്യത്തിലാക്കിയത് . ജോലിയില്‍ പ്രവേശിച്ച ശേഷം കരാറില്‍ പറഞ്ഞ തൊഴില്‍ സാഹചര്യങ്ങള്‍ ഇല്ലെങ്കില്‍ തൊഴിലാളിയക്ക് മന്ത്രാലയത്തെ സമീപിക്കാം.
തൊഴില്‍ കരാര്‍ രൂപപ്പെടുത്തുന്നതിനു മുന്‍പുള്ള പ്രാഥമിക തൊഴില്‍ രേഖയാണു ഓഫര്‍ ലെറ്റര്‍. ഇതില്‍ ഒപ്പിട്ടു കഴിഞ്ഞാല്‍ തൊഴിലാളി എത്രയും വേഗം രാജ്യത്തേക്കു പ്രവേശിക്കണം. വീസാ ചെലവുകള്‍ തൊഴിലാളികളില്‍ നിന്ന് ഈടാക്കാന്‍ പാടില്ലെന്നും കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്. തൊഴിലാളികളുടെ അവകാശങ്ങളും കടമകളുമെല്ലാം തൊഴില്‍ നിയമവലികളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ സൂചിപ്പിച്ചു.
https://www.facebook.com/Malayalivartha