ചെസ്, കാരംസ് മത്സരങ്ങള്‍ സംഘടിപ്പിച്ചു

ബഹ്‌റൈന്‍ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ബഹ്‌റൈന്‍ ദേശീയദിനഘോഷങ്ങളുടെ ഭാഗമായി അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ചെസ്, കാരംസ് മത്സരങ്ങള്‍ സംഘടിപ്പിച്ചു. എസ്.എന്‍ .സി.എസ് ഓഡിറ്റോറിയത്തില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായിരുന്നു മത്സരങ്ങള്‍ . ചെയര്‍മാന്‍ ഷാജി കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി സന്തോഷ് ബാബു സ്വാഗതം പറഞ്ഞു. സുരേഷ് ബാബു, ജയലാല്‍ എന്നിവര്‍ സംസാരിച്ചു. മത്സരങ്ങള്‍ക്ക് സന്തോഷ് ബാബു, ബിനോയ് ബാലകൃഷ്ണന്‍ , ബൈജു ദാമോദരന്‍, ജയകുമാര്‍ , സുരേഷ് ശിവാനന്ദന്‍ , സുരേഷ് ബാബു, ജയലാല്‍, സുനീഷ് കെ.എസ്., സരന്‍ ശശിധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്ത അയച്ചത് സന്തോഷ് ബാബു ജെ.
https://www.facebook.com/Malayalivartha