എന്‍ജിനീയറിങ് യോഗ്യത പരിശോധനകള്‍ കര്‍ശനമാക്കി സൗദി

പുതുതായി എത്തുന്ന എന്‍ജിനീയര്‍മാരുടെ യോഗ്യതകള്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കാനൊരുങ്ങി സൗദി അറേബ്യ.സൗദിയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പതിനാറായിരത്തോളം വ്യാജ എന്‍ജിനീയര്‍മാരെ കണ്ടെത്തിയിട്ടുണ്ട് . ഇതിന്റെ പശ്ചാത്തലത്തിലാണ് സൗദി യോഗ്യത പരിശോധന നടപടികള്‍ കര്ശനമാക്കുന്നത്. എന്‍ജിനീയര്‍മാരുടെ യോഗ്യത, അനുഭവപരിചയം തുടങ്ങിയ വിവരങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ സാധ്യമാകുന്ന നിലക്ക് സൗദി എന്‍ജിനീയറിങ് കൗണ്‍സില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വ്യാജ എന്‍ജിനിയറിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ കണെ്ടത്തുന്നതിനു പ്രമുഖ അന്താരാഷട്ര ഏജന്‍സിയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റ് നേടിയ യൂണിവേഴ്‌സിറ്റിയിലേക്കു നേരിട്ടു ബന്ധപ്പെട്ടാണ് സര്‍ട്ടിഫിക്കറ്റിന്റെ നിജസ്ഥിതി മനസിലാക്കുക.
രാജ്യത്തെ എന്‍ജിനിയറിംഗ് മേഖലയുടെ നിലവാരം ഉയര്‍ത്തുന്നതിനു 2015 മുതല്‍ 2018 വരെയുള്ള വര്‍ഷങ്ങളിലേക്കു പ്രത്യേക പദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്.
എന്‍ജിനിയറിംഗ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത എന്‍ജിനിയര്‍മാരില്‍ 85 ശതമാനവും വിദേശികളാണ്. 80 രാജ്യങ്ങളില്‍ നിന്നായി രണ്ടു ലക്ഷം എന്‍ജിനിയര്‍മാരാണ് സൗദിയില്‍ ജോലി ചെയ്യുന്നത്. രാജ്യത്തെ എന്‍ജിനിയര്‍മാരില്‍ 35,000 പേര്‍മാത്രമാണ് സ്വദേശികളായുള്ളത്.
https://www.facebook.com/Malayalivartha