ദുബായില്‍ ക്രിസ്‌തുമസ് ഒരുക്കങ്ങള്‍ സജീവം

ക്രിസ്‌തുമസ് ആഘോഷത്തിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് രാജ്യമെങ്ങുമുള്ള വിശ്വാസികള്‍. പൂല്‍ക്കൂടൊരുക്കിയും ക്രിസ്മസ് ട്രീ അലങ്കരിച്ചും ആഴ്ചകള്‍ക്കു മുമ്പെ തുടങ്ങിയ ഒരുക്കങ്ങള്‍ക്ക് പൂര്‍ണത ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളാണിപ്പോള്‍ നടക്കുന്നത്. ക്രിസ്ത്യന്‍പള്ളികളുടെയും സംഘടനകളുടെയും നേതൃത്വത്തിലുള്ള കരോള്‍സര്‍വീസുകള്‍ തുടരുകയാണ്. ക്രിസ്മസ് ദിനം അടുത്തതോടെ തൊഴിലാളിക്യാമ്പുകളില്‍ ആഘോഷങ്ങള്‍ സജീവമായി.
വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് തൊഴിലാളി ക്യാമ്പുകളിലും ക്രിസ്മസ് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജബല്‍ അലി ജീസസ് യൂത്ത് ദുബായ് ഇന്‍വെസ്റ്റ്‌മെന്‍റ് പാര്‍ക്കിലെ സ്മൂത്ത് ലേബര്‍ ക്യാമ്പില്‍ കഴിഞ്ഞദിവസം ക്രിസ്മസ് പരിപാടികള്‍ സംഘടിപ്പിച്ചു. ഫ്ലാഷ് മോബ്, സ്‌കിറ്റ്, കരോള്‍ ഗാനാവതരണം, സാന്താക്ലോസ് തുടങ്ങിയവ ക്രിസ്മസ് ആഘോഷത്തിന് മിഴിവേകി. ഇന്‍വെസ്റ്റ്‌മെന്‍റ് പാര്‍ക്കിലെതന്നെ സ്‌പെഷലിസ്റ്റ് ലേബര്‍ക്യാമ്പിലും സംഘടന ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു.
സോനാപ്പുര്‍ ലേബര്‍ക്യാമ്പിലെ ആദംസ് ഷിപ്പിങ് കമ്പനിയില്‍ എഫ്.ബി. മാര്‍ത്തോമൈറ്റിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ അരങ്ങേറി. അജ്മാന്‍ വൈ.എം.സി.എ, ഗ്ലോറിയ ന്യൂസ്, റെഡ് റിബണ്‍ ബേക്കറി എന്നിവ ചേര്‍ന്നാണ് ക്രിസ്മസ് സൗഹൃദവേദി സംഘടിപ്പിച്ചത്. ദുബായ് മാര്‍ത്തോമാ പാരിഷ് സെക്രട്ടറി ജോസ് നെല്ലിവിള ക്രിസ്മസ് സന്ദേശം നല്‍കി. അജ്മാന്‍ വൈ.എം.സി.എ. പ്രസിഡന്‍റും ഗ്ലോറിയ ന്യൂസ് ചീഫ് ന്യൂസ് എഡിറ്ററുമായ സാജന്‍ വേളൂര്‍ അധ്യക്ഷതവഹിച്ചു.
അബുദാബി സി.എസ്.ഐ. ഇടവക ക്രിസ്മസ് കരോള്‍ സര്‍വീസ് സംഘടിപ്പിച്ചു. 50 ഗായകര്‍ ചേര്‍ന്ന് മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ഗാനങ്ങളാണ് ആലപിച്ചത്. ഇടവകവികാരി മാത്യു മാത്യു നേതൃത്വം നല്‍കിയ ശുശ്രൂഷയില്‍ സാം ജെ.സുന്ദര്‍ ക്രിസ്മസ് സന്ദേശം നല്‍കി. ഷാര്‍ജ മാര്‍ത്തോമാ പാരിഷില്‍ നടന്ന കരോള്‍സര്‍വീസില്‍ റവ. ഫിലിപ്പ് മാത്യു, റവ. ഫിലിപ്പ് ജോര്‍ജ് എന്നിവര്‍ നേതൃത്വംനല്‍കി.
https://www.facebook.com/Malayalivartha