തൊഴില്‍ പ്രശ്‌നം പരിഹരിക്കാന്‍ സൗദി സര്‍ക്കാര്‍ സന്നദ്ധമാണെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ സിങ്

തൊഴിലാളകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സൗദി സര്‍ക്കാര്‍ സന്നദ്ധമാണെന്ന് സൗദി ഭരണകൂടം അറിയിച്ചതായി വിദേശകാര്യ സഹമന്ത്രി വി.കെ സിങ്. തൊഴില്‍ പ്രശ്‌നത്തില്‍ അകപ്പെട്ട തൊഴിലാളികളെ സൗദി സര്‍ക്കാറിന്റെ ചെലവില്‍ നാട്ടിലെത്തിക്കും.സേവന ആനുകൂല്യം ലഭിക്കുന്നതിന് സൗദി സര്‍ക്കാറിന്റെ ചെലവില്‍ നിയമസഹായം നല്‍കും.
വളരെ ചെറിയ ഒരു വിഭാഗത്തിനാണ് തൊഴില്‍ പ്രശ്‌നം ഉണ്ടായത്. അത് സാമൂഹ്യ മാധ്യമങ്ങളില്‍ ചിലര്‍ പെരുപ്പിച്ചു കാണിക്കുകയായിരുന്നു ഇത്തരത്തിലുള്ള പ്രചാരണങ്ങളില്‍ നിന്ന് മാധ്യമങ്ങള്‍ വിട്ടു നില്‍ക്കണമെന്നും തൊഴിലാളകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സൗദി സര്‍ക്കാര്‍ സന്നദ്ധമാണെന്ന് സൗദി ഭരണകൂടം അറിയിച്ചതായും കേന്ദ്രമന്ത്രി പറഞ്ഞു. കമ്പനി മാറാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യം സൗദി സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
തൊഴിലാളികള്‍ക്ക് നിയമസഹായം ആവശ്യമെങ്കില്‍ അഭിഭാഷകരെ ഏര്‍പ്പെടുത്തും. നാട്ടിലേക്ക് പോകുന്നവര്‍ക്ക നിയമപ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഉണ്ടെങ്കില്‍ അത് എംബസി വഴി എത്തിക്കുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ അഹ്മദ് ജാവേദ് അറിയിച്ചു. റിയാദില്‍ കേന്ദ്രമന്ത്രിയും സൗദി തൊഴില്‍ മന്ത്രി ഡോ. മുസര്‍റജ് ഹഖബാനിയുമായി നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
ബുധനാഴ്ച പ്രദേശിക സമയം രണ്ട് മണിക്കാണ് വി.കെ സിങ് സൗദിയിലെത്തിയത്. ഡി.സി.എം ഹേമന്ദ് കൊട്ടല്‍വാര്‍, ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ വിങ് ഫസ്റ്റ് സെക്രട്ടറി അനില്‍ നൊട്ടിയാല്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ സന്നിഹിതരായിരുന്നു.
https://www.facebook.com/Malayalivartha