ഷാര്‍ജ മലയാളിസമാജം പുതുവര്‍ഷം ആഘോഷിച്ചു

മലയാളിസമാജം ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ ക്രിസ്മസ്-പുതുവര്‍ഷാഘോഷം സംഘടിപ്പിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. വൈ.എ. റഹീം ഉദ്ഘാടനം ചെയ്തു. ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര നടനും സെലിബ്രിറ്റി ക്രിക്കറ്റ് താരവുമായ രാജീവ്പിള്ള മുഖ്യാതിഥിയായി. ഇന്ത്യന്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് മാത്യു ജോണ്‍ ക്രിസ്മസ് സന്ദേശം നല്കി. അബ്ദുള്‍ വാഹിദ്, ശോഭാ ഉണ്ണികൃഷ്ണക്കുറുപ്പ്, ക്രിസ്റ്റീന തോമസ് എന്നിവര്‍ സംസാരിച്ചു. അബ്രഹാം ചാക്കോ സ്വാഗതവും മാത്യു അലക്‌സാണ്ടര്‍ നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികളുമുണ്ടായി.
https://www.facebook.com/Malayalivartha