പ്രവാസികള്‍ എത്രയും പെട്ടെന്ന് പേര് രജിസ്റ്റര്‍ ചെയ്യണം :

ഇതുവരെ എംബസ്സിയില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്ത ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് ചെയ്യണമെന്ന് അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ പറഞ്ഞു. ഇന്ത്യന്‍ തൊഴിലാളികളുടെ അവസ്ഥ വിലയിരുത്താനായി വിവിധ ലേബര്‍ ക്യാമ്പുകളിലും മറ്റും ഐ.സി.ആര്‍.എഫിന്റെ സഹകരണത്തോടെ സന്ദര്‍ശനങ്ങള്‍ നടക്കുന്നുണ്ടെന്നും സിന്‍ഹ വ്യക്തമാക്കി. ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും പരിഹാരം കാണാനും വേണ്ടിയാണിത്
ഓരോ മാസവും അവസാന വെള്ളിയാഴ്ച ഓപണ്‍ ഹൗസ് നടത്തുന്നുണ്ട്. ഏതെങ്കിലും വിധത്തിലുള്ള പരാതി ഉള്ളവര്‍ക്ക് ഹൗസിനായി ഓപ്പണ്‍ കാത്തിരിക്കേണ്ടതില്ല. റജിസ്റ്റര്‍ ചെയ്ത സമയം, ദിവസം രജിസ്‌ട്രേഷന്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഇമെയില്‍ വഴി ലഭ്യമായി തുടങ്ങിയിട്ടുണ്ടെന്നും അലോക് കുമാര്‍ സിന്‍ഹ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
https://www.facebook.com/Malayalivartha