ശാസ്ത്രാഭിമുഖ്യം വളര്‍ത്താന്‍ 'സയന്‍സ് ഇന്ത്യാ ഗാല' 17-ന്

പുതിയ തലമുറയില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സയന്‍സ് ഇന്ത്യാ ഫോറം യു.എ.ഇ. ഘടകം വാര്‍ഷികം ആഘോഷിക്കുന്നു. ജനുവരി 17, 18 തീയതികളിലാണ് ആഘോഷം.
ശാസ്ത്രരംഗത്തെ പുതിയ കണ്ടെത്തലുകളും വിസ്മയങ്ങളും പുതുതലമുറയിലേക്ക് പകരാനും അവരില്‍ കൂടുതല്‍ താത്പര്യം ഉണര്‍ത്താനുമാണ് സയന്‍സ് ഇന്ത്യാ ഗാല എന്ന പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫോറം യു.എ.ഇ. പ്രസിഡന്‍റ് നന്ദകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിജ്ഞാനഭാരതി ഇന്ത്യയുടെയും യു.എ.ഇ.യിലെ ഇന്ത്യന്‍ എംബസിയുടെയും സഹകരണത്തോടെ ഐ.എസ്.ആര്‍.ഒ.യുടെ കീഴിലാണ് സയന്‍സ് ഇന്ത്യാ ഫോറത്തിന്റെ പ്രവര്‍ത്തനം.
ജനവരി 17-ന് ദുബായ് അക്കാദമിക് സിറ്റിയിലെ ദുബായ് മെന്‍സ് കോളേജിലാണ് ആദ്യ പരിപാടി. 2013-ലെ ശാസ്ത്രപ്രതിഭകളെ ആദരിക്കും. ഇന്ത്യാ ഗവര്‍മ്മെന്‍റിന്റെ ആറ്റോമിക് എനര്‍ജി വിഭാഗം സെക്രട്ടറി ഡോ. അനില്‍ കകോദ്കര്‍ ചടങ്ങില്‍ മുഖ്യാതിഥിയാവും. ദുബായ് യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് ഡോ. ഈസബസ്തകി, വിജ്ഞാനഭാരതി സെക്രട്ടറി ജനറല്‍ എ. ജയകുമാര്‍ എന്നിവരും സംബന്ധിക്കും. സയന്‍സ് ഇന്ത്യാ ഫോറം യു.എ.ഇ.യില്‍നിന്ന് തിരഞ്ഞെടുത്തവരും ഭോപ്പാലിലെ ദേശീയ ശാസ്ത്രകോണ്‍ഗ്രസ്സില്‍ പങ്കെടുത്തവരുമായ 13 ശാസ്ത്രപ്രതിഭകളെയാണ് ആദരിക്കുന്നത്.
18-ന് ശനിയാഴ്ച അബുദാബി ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ ഡോ. അനില്‍ കകോദ്കറുമായുള്ള അഭിമുഖവും നടക്കും. തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് ഇതില്‍ പങ്കെടുക്കുന്നത്. വിവിധ സ്‌കൂളുകളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തുന്ന പരിപാടി തത്‌സമയം രജിസ്റ്റര്‍ ചെയ്യുന്ന സ്‌കൂളുകള്‍ക്ക് കാണാനുള്ള സൗകര്യവും ഉണ്ടാകും. രാവിലെ 9.30 മുതല്‍ 11.30 വരെയാണ് പരിപാടി. 12 മണി മുതല്‍ ഒരു മണിക്കൂര്‍ ഇതേ വേദിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും അഭിമുഖത്തിനുള്ള അവസരം ഉണ്ടാകും. ജ്വലിക്കുന്ന മനസ്സുകള്‍ എന്നപേരിലുള്ള പരിപാടി സയന്‍സ് ഫോറവും ഇന്ത്യന്‍ എംബസിയും സഹകരിച്ചാണ് പരിപാടി ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറി ശശി മേനോന്‍, ദുബായ് ചാപ്റ്റര്‍ പ്രസിഡന്‍റ് ആനന്ദ് മോഹന്‍, മീഡിയോ കോ-ഓര്‍ഡിനേറ്റര്‍ പി. റജി, യു.എ.ഇ. എക്‌സ്‌ചേഞ്ച് കണ്‍ട്രി ഹെഡ് വര്‍ഗീസ് പി. മാത്യു എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
https://www.facebook.com/Malayalivartha