യാത്രക്കാര്‍ക്ക് ഇല്ലാത്ത ലഗേജ് കൂടി ചേര്‍ത്ത് ബോര്‍ഡിംഗ് പാസുകള്‍, യാത്രക്കാര്‍ ബോര്‍ഡിംഗ് പാസിലെ ലഗേജ് പീസുകളുടെ എണ്ണം ചെക്ക് ചെയ്തിരിക്കണം

എയര്‍ ഇന്ത്യയുടെ അശ്രദ്ധമായ ബോര്‍ഡിംഗ് പാസുകള്‍ യാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയാകുന്നു. ഇല്ലാത്ത ലഗേജും കൂടെ ചേര്‍ത്ത് ബോര്‍ഡിംഗ് പാസുകള്‍ നല്‍കി എയര്‍ ഇന്ത്യ യാത്രക്കാരെ ചതിക്കുകയാണ്. ബോര്‍ഡിംഗ് പാസില്‍ തങ്ങളുടേതല്ലാത്ത സാധനങ്ങള്‍ ചേര്‍ക്കുന്നത് കാരണം നിരപരാധിയായ യാത്രക്കാര്‍ അകത്താകാന്‍ വരെ സാധ്യതയേറെയാണ്.
കഴിഞ്ഞ ദിവസം ഗള്‍ഫില്‍ നിന്ന് കൊച്ചിയിലേയ്ക്ക് എയര്‍ ഇന്ത്യയില്‍ യാത്രചെയ്ത യാത്രക്കാരനാണ് എയര്‍ ഇന്ത്യയുടെ കൊടുംചതി പുറത്തുകൊണ്ടുവന്നത്. മിക്ക യാത്രക്കാരും ശ്രദ്ധിക്കാതെ പോകുന്നതാണ് ബോര്‍ഡിങ് പാസിലെ ലഗേജിന്റെ എണ്ണം.
24kg 1 പീസ് ലഗേജ് മാത്രം ഉണ്ടായിരുന്ന ഫൈസലിന് ബോര്‍ഡിംഗ് പാസില്‍ അടിച്ചു കിട്ടിയത് 3 പീസ്. പെട്ടെന്ന് തന്നെ ഇത് തിരിച്ചറിഞ്ഞ യാത്രക്കാരന്‍ കൗണ്ടറില്‍ ചെന്നപ്പോഴാണ് അറിയുന്നത് അയാളുടെ പേരില്‍ മറ്റ് 2 പീസ് ലഗേജ് കൂടി ഉണ്ടെന്ന കാര്യം. മറ്റ് രണ്ട് ലഗേജുകള്‍ തന്റേതല്ലെന്ന് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി അത് ഉടന്‍ ക്യാന്‍സല്‍ ചെയ്യിപ്പിച്ചു. പിന്നീട് പുതിയ ബോര്‍ഡിംഗ് പാസ് വാങ്ങി.
കൂടുതല്‍ ലഗേജ് ഉള്ളവരില്‍ നിന്ന് പൈസ വാങ്ങി ലെഗേജ് കുറവുള്ളവരുടെ പേരില്‍ കടത്തി വിട്ട് സാമ്പത്തിക നേട്ടം ഉണ്ടാക്കുക എന്നതാണ് ഇത്തരം സംഭവങ്ങളുടെ പിന്നിലുള്ളത്. എന്നാല്‍ ഇത് യാത്രക്കാര്‍ക്ക് വന്‍ ഭീഷണിയാണുണ്ടാക്കുന്നത്. ഇത്തരം ചതിയും, വഞ്ചനയും തിരിച്ചറിയാന്‍ കഴിയാതെ പോയത് കാരണം പല നിരപരാധികളാണ് മയക്കുമരുന്ന് കടത്തിന്റെയും മറ്റും പേരില്‍ ഗള്‍ഫിലെ ജയിലുകളില്‍ മരണവും കാത്തു കഴിയുന്നത്.
നിങ്ങളുടെ പേരില്‍ സ്വര്‍ണ്ണമോ മറ്റ് നിയമ വിരുദ്ധ സാധങ്ങളോ ആണ് നിങ്ങളറിയാതെ ബോര്‍ഡിങ് പാസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെങ്കില്‍ നിരപരാധിയായ യാത്രക്കാരനായിരിക്കും പിടിക്കപെട്ടാല്‍ അകത്താകുന്നത്.
പ്രത്യേകിച്ചു നാട്ടില്‍ നിന്ന് ആദ്യമായി ഗള്‍ഫിലേക്ക് വരുന്നവരും, അല്ലാത്തവരും ലഗേജ് കുറവുള്ളവരും നിര്‍ബ്ബന്ധമായി ബോര്‍ഡിംഗ് പാസിലോ/അതില്‍ സ്റ്റിക്ക് ചെയ്യുന്ന സ്റ്റിക്കറിലോ ലഗേജ് പീസുകളുടെ എണ്ണം ചെക്ക് ചെയ്തിരിക്കണം.
https://www.facebook.com/Malayalivartha