ദുബായില്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നത് ഇനി ഓണ്‍ലൈന്‍ വഴി

ദുബായില്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നത് ഇനി ഓണ്‍ലൈന്‍ വഴി മാത്രമേ സാധിക്കൂ. ആര്‍.ടി.എയുടെ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നതിന്റെ ഭാഗമായാണ് കൗണ്ടറുകള്‍ മുഖേന ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്ന രീതി അവസാനിപ്പിക്കുന്നത്.
നവംബര്‍ 27 മുതലായിരിക്കും ലൈസന്‍സ് പുതുക്കുന്ന സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കുന്നത്. ആര്‍.ടി.എയുടെ സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍, സ്മാര്‍ട്ട് കിയോസ്‌കുകള്‍, ആര്‍.ടി.എ കോള്‍സെന്ററുകള്‍ എന്നിവ മുഖേനയായിരിക്കും ലൈസന്‍സ് പുതുക്കുക. ആര്‍.ടി.എയുടെ വെബ്‌സൈറ്റിലും ഇതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ആര്‍.ടി.എയുടെ അംഗീകാരമുള്ള കണ്ണു പരിശോധനാ കേന്ദ്രങ്ങളിലും ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷകള്‍ നല്‍കാം. രണ്ടു ഘട്ടമായിട്ടായിരിക്കും ലൈസന്‍സ് പുതുക്കുന്നതിനുള്ള നടപടികള്‍ ഓണ്‍ലൈനിലേക്ക് മാറ്റുക. 21 വയസില്‍ താഴെയുള്ളവരുടെ ലൈസന്‍സുകള്‍ പുതുക്കുന്നത് ഒക്ടോബര്‍ പതിനാറു മുതല്‍ ഓണ്‍ലൈന്‍ വഴി ആയിരിക്കും.
നവംബര്‍ 21 മുതല്‍ മറ്റ് ലൈസന്‍സുകള്‍ പുതുക്കുന്നതും ഇതുവഴിയാക്കും. ഇതിനു പുറമേ നഷ്ടപ്പെടുകയോ, കേടുപാട് സംഭവിക്കുകയോ ചെയ്ത ഡ്രൈവിങ് ലൈസന്‍സുകള്‍ക്ക് പകരം ലൈസന്‍സ് ലഭിക്കുന്നതിന് അപേക്ഷിക്കേണ്ടതും ഓണ്‍ലൈന്‍ വഴിയാണ്. ഡ്രൈവറുമാരുടെ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷകളും പുതിയ സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ട്
https://www.facebook.com/Malayalivartha