കുവൈത്തില്‍ വിദേശികള്‍ക്ക് ഫാമിലി വിസ ലഭിക്കാനുള്ള ശമ്പളപരിധി ഉയര്‍ത്തി

കുവൈത്തില്‍ വിദേശികള്‍ക്ക് ഫാമിലി വിസ ലഭിക്കാനുള്ള ശമ്പളപരിധി ഉയര്‍ത്തി. ഒറ്റയടിക്ക് 200 ദീനാറാണ് വര്‍ധിപ്പിച്ചത്. നേരെത്തെ 250 ദിനാറായിരിന്നു. ഇത് 450 ദിനാറാക്കി വര്‍ധിപ്പിച്ചിരിക്കുകയാണ്.മലയാളികളടക്കം നിരവധി പ്രവാസികളെയാണ് ഈ തീരുമാനം പ്രതികൂലമായി ബാധിക്കുക.ഇതോടെ രാജ്യത്ത് കുടുംബ വിസയില്‍ എത്തുന്ന വിദേശികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകും.
എന്നാല്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലിചെയ്യുന്ന നിയമോപദേശകര്‍, ന്യായാധിപര്‍, പ്രോസിക്യൂഷന്‍ അംഗങ്ങള്‍, ഗവേഷകര്‍, സ്‌കൂള്‍ ഡയറക്ടര്‍മാര്‍, അധ്യാപകര്‍, മനഃശാസ്ത്ര വിദഗ്ധര്‍, ലാബ് ടെക്‌നീഷ്യര്‍, ആരോഗ്യമന്ത്രാലയത്തിലെ നേഴ്‌സുമാര്‍, ആംബുലന്‍സ് ജീവനക്കാര്‍, ഹെല്‍ത്ത് ടെക്‌നീഷ്യന്മാര്‍, കണ്‍സള്‍ട്ടന്റുമാര്‍, എന്‍ജിനിയര്‍മാര്‍, ജുമുഅ പ്രഭാഷകര്‍, ഖുര്‍ആന്‍ മനഃപാഠമുള്ളവര്‍, പള്ളി ഇമാമുമാര്‍, ബാങ്കുവിളിക്കുന്നവര്‍, ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, പ്രൊഫസര്‍മാര്‍, പൈലറ്റുമാര്‍, എയര്‍ഹോസ്റ്റസുമാര്‍, മാധ്യമപ്രവര്‍ത്തകര്‍, കായികപരിശീലകര്‍, സ്‌പോര്‍ട്‌സ് യൂണിയനുകള്‍ക്കും ക്‌ളബ്ബുകള്‍ക്കും കീഴിലെ കളിക്കാര്‍, മൃതദേഹങ്ങളുടെ സംസ്‌കരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ എന്നിവര്‍ക്ക് 450 ദിനാര്‍ ശമ്ബളപരിധി ബാധകമായിരിക്കില്ല.
https://www.facebook.com/Malayalivartha