ദുബായില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പദ്ധതി നിര്‍ബന്ധമാക്കും

സന്ദര്‍ശക വിസയില്‍ ദുബായിലെത്തുന്നവര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പദ്ധതി നിര്‍ബന്ധമാക്കുമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി. സന്ദര്‍ശന കാലയളവില്‍ അടിയന്തര ശസ്ത്രക്രിയകള്‍ അടക്കമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതായിരിക്കും ആരോഗ്യ പരിരക്ഷാ പദ്ധതി.
സന്ദര്‍ശക വിസയില്‍ വരുന്നുവര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും സമഗ്ര ആരോഗ്യ പരിരക്ഷയാണ് ലക്ഷ്യമിടുന്നതെന്ന് ഹെല്‍ത്ത് അതോറിറ്റിയിലെ സാമ്പത്തിക വകുപ്പ് തലവന്‍ ഡോ. ഹൈദര്‍ അല്‍യൂസുഫ് വ്യക്തമാക്കി. ഘട്ടം ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം 2017 മധ്യത്തോടെ നിലവില്‍വരും. നിലവില്‍ ദുബായ് എമിറേറ്റില്‍ മാത്രം പരിമിതപ്പെടുന്ന പുതിയ ഇന്‍ഷൂറന്‍സ് പദ്ധതി ഭാവിയില്‍ എല്ലാ എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കും. ഫെഡറല്‍ ആരോഗ്യ കേന്ദ്രങ്ങളുമായി സഹകരിച്ചായിരിക്കും ഇത് നടപ്പാക്കുക. ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ ഭാഗമാകുന്നത് സന്ദര്‍ശകര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന് ഹൈദര്‍ വ്യക്തമാക്കി. യുഎഇയിലേക്കു വരുന്ന വിനോദസഞ്ചാരികളില്‍ ചിലര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പദ്ധതിയുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും മികച്ച ആരോഗ്യ സുരക്ഷ എന്നതാണ് പുതിയ സംവിധാനത്തിലൂടെ ഉന്നംവയ്ക്കുന്നത്.
https://www.facebook.com/Malayalivartha