ഫെഡറല്‍ ബാങ്ക് കടലും കടക്കുന്നു, വിദേശത്തെ ആദ്യ കേരള ബാങ്ക്, ബ്രാഞ്ച് ദുബായില്‍

ഫെഡറല്‍ ബാങ്ക് കടല്‍ കടന്നു വിദേശത്തേക്കും . ദുബായ് ഇന്റര്‍നാഷ്ണല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ ബ്രാഞ്ച് ആരംഭിക്കാന്‍ ഫെഡറല്‍ ബാങ്കിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കി. കേരളം ആസ്ഥാനമായുള്ള ബാങ്കുകളില്‍ വിദേശത്ത് ബ്രാഞ്ച് ആരംഭിക്കാന്‍ ലൈസന്‍സ് ലഭിക്കുന്ന ആദ്യ ബാങ്കാണ് ഫെഡറല്‍ ബാങ്ക്. ബാങ്കിന്റെ ആദ്യത്തെ ഇന്ത്യക്ക് പുറത്തുള്ള ബ്രാഞ്ചാണ് ദുബായില്‍ തുറക്കുന്നത്.
ദുബായ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റിയുടെ അംഗീകാരങ്ങള്‍ അനുസരിച്ചാണ് അനുമതി. ഫെഡറല്‍ ബാങ്കിന്റെ പ്രവാസി ഇടപാടുകാര്‍ക്ക് മികച്ച സേവനം ഉറപ്പാക്കാന്‍ ഈ നീക്കത്തിലൂടെ കഴിയും.
കൊച്ചിയിലെ ആലുവ ആസ്ഥാനമായിട്ടുള്ള ഫെഡറല്‍ ബാങ്കിന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും അസംഖ്യം എടിഎമ്മുകളുണ്ട്.
ഫെഡറല്‍ ബാങ്കിന്റെ സ്ഥാപകന്‍ കെ പി ഹോര്‍മിസ് ആണ്. 1,00,000 കോടി രൂപയ്ക്ക് മുകളിലാണ് ഫെഡറല്‍ ബാങ്കിന്റെ ബിസിനസ്.
https://www.facebook.com/Malayalivartha