ദുബായില്‍ ഗതാഗത നിയമ ലംഘനത്തിന് പിഴ ഇനി ഇന്‍സ്റ്റാള്‍മെന്റായി അടയ്ക്കാം

എല്ലാം ഓണ്‍ലൈന്‍ ആയിക്കൊണ്ടിരിക്കുന്ന കാലമാണിത്. എന്ത് ആവശ്യമുണ്ടെങ്കിലും അത് ഒറ്റ ക്ലിക്കിലൂടെ തന്നെ നേടാനാകും എന്നതാണ് മാറുന്ന കാലത്തിന്റെ പ്രത്യേകത. അതിനാല്‍ ക്യൂ നില്‍ക്കുന്ന കാര്യങ്ങളൊക്കെ കുറഞ്ഞു വരികയാണ്. ദുബായിലുള്ളവര്‍ക്ക് ആശ്വാസമായി മറ്റൊരു സൗകര്യം കൂടി വരുന്നു.
ദുബായില്‍ ഗതാഗത നിയമ ലംഘനത്തിന് പിഴ ചുമത്തുന്നതിനെ ഓര്‍ത്തും അത് എങ്ങനെ അടയ്ക്കും എന്നതിനെ കുറിച്ചോര്‍ത്തും ഭയപ്പെടേണ്ട. ഇനി പിഴ തവണകളായി അടയ്ക്കാം. ഇതിനുള്ള പദ്ധതി ദുബായ് പോലീസ് തന്നെയാണ് മുന്നോട്ടുവച്ചിരിക്കുന്നത്.
അബുദാബി കൊമേഷ്യല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്കാണ് ഈ സൗകര്യം ലഭ്യമാകുന്നത്. മൂന്ന്, ആറ്, ഒമ്ബത്, പന്ത്രണ്ട് മാസം കൊണ്ട് പിഴ അടയ്ക്കാം. പലിശ ഈടാക്കില്ല. 500 ദിര്‍ഹമാണ് മിനിമം അടയ്‌ക്കേണ്ട തുക.തിങ്കളാഴ്ച ദുബായ് പോലീസും അബുദാബി കൊമേഷ്യല്‍ ബാങ്കും ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു. ദുബായ് സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്. ഡിജിറ്റല്‍ വിദ്യയുടെ പ്രചാരത്തിന്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
പിഴ അടയ്ക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രമാണ്. ദുബായ് പോലീസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക, അല്ലെങ്കില്‍ പോലീസ് വെബ്‌സൈറ്റ് വഴിയും പിഴ അടയ്ക്കാം. രാജ്യത്തിന്റെ വിവിധ ഭാഗത്തു പ്രവര്‍ത്തിക്കുന്ന സര്‍വീസ് സെന്ററുകള്‍ വഴിയാണ് പിഴ അടയ്‌ക്കേണ്ടത്.
വാഹനം ഉപയോഗിക്കുന്നവരുടെ സൗകര്യം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നതെന്ന് ബ്രിഗേഡിയര്‍ ഹുമയിഡ് അല്‍ സുവൈദി പറയുന്നു.വേഗത്തിലും കൃത്യതയോടെയും ഉപഭോക്താക്കള്‍ക്ക് പിഴ അടയ്ക്കാനാകുമെന്നും ഇത്തരം പദ്ധതിക്കായി ദുബായ് പോലീസിനൊപ്പം കൈകോര്‍ക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് അബുദാബി കൊമേഷ്യല്‍ ബാങ്ക് വ്യക്തമാക്കുന്നു.
51,000 ഗതാഗത നിയമ ലംഘനങ്ങളാണ് 2015ല്‍ റിരപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചുവന്ന ലൈറ്റ് മറികടക്കുക, തെറ്റായ രീതിയിയില്‍ മറ്റ് വാഹനത്തെ മറികടക്കുക, ഫോണ്‍ ചെയ്തുകൊണ്ട് വാഹനം ഓടിക്കുക, സീറ്റ് ബെല്‍റ്റ് ഇടാതിരിക്കുക തുടങ്ങി നിരവധി നിയമ ലംഘനങ്ങള്‍ക്കാണ് പിഴ ചുമത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha