സൗദിക്കെതിരെ ഹൂതികളുടെ യുദ്ധപ്രഖ്യാപനം: ബാലിസ്റ്റിക് മിസൈലിനെ സൗദി വ്യോമസേന തകര്‍ത്തു

സൗദി അറേബ്യയെ ആക്രമിക്കാനായി ഹൂതികള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ സൗദി വ്യോമസേന തകര്‍ത്തു. ഇത് രണ്ടാം തവണയാണ് ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം സൗദി പരാജയപ്പെടുത്തുന്നത്. സൗദി അറേബ്യയയിലെ അല്‍ നജ്‌റാന്‍ ലക്ഷ്യമാക്കി ഹൂതി വിമതരാണ് മിസൈല്‍ വിക്ഷേപിച്ചതെന്നാണ് സൂചന.
ഹൂതി വിമതരുടെ നീക്കം പരാജയപ്പെടുത്തിയതായി സഖ്യസേന പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. യെമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ അധികാരത്തില്‍ തിരിച്ചെത്തിക്കുന്നതിനായി സൗദി അറേബ്യ, കുവൈത്ത്, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ യെമനില്‍ വ്യോമാക്രമണം ആരംഭിച്ചിരുന്നു. യെമന്‍ സൈന്യത്തിന്റെ പിന്തുണയോടെയാണ് വിമതര്‍ക്കെതിരെയുള്ള വ്യോമാക്രമണം.
എന്നാല്‍ ഹൂതി വിമതര്‍ തിരിച്ചടിക്കാന്‍ തന്നെ ഉറച്ചിരിക്കുകയാണ്. യെമന്റെ തലസ്ഥാനമായ സന ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ ഹൂതികള്‍ ഇതിനകം തന്നെ കയ്യേറിക്കഴിഞ്ഞിട്ടുണ്ട്. സൗദിയെ ലക്ഷ്യമാക്കി ഹൂതികള്‍ തൊടുത്തുവിട്ട രണ്ടു ബാലിസ്റ്റിക് മിസൈലുകള്‍ സൗദി വ്യോമസേനയുടെ ഇടപെടലോടെ തകര്‍ത്തതായി സൗദി അറേബ്യന്‍ ടിവി ചാനലായ സൗദി അല്‍ എക്ബാരിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യെമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ അധികാരത്തില്‍ തിരിച്ചെത്തിക്കുന്നതിന് വേണ്ടി 2015 മാര്‍ച്ചിലാണ് സൗദി അറേബ്യയും ഉള്‍പ്പെട്ട സൗദി സഖ്യസേന പോരാട്ടം ആരംഭിച്ചത്. അതേസമയം സഖ്യസേന ഹൂതി വിമതര്‍ക്കെതിരെ നടത്തിയ വ്യോമാക്രമണങ്ങളാണ് സൗദിക്കെതിരെ ആക്രമണം നടത്താന്‍ ഹൂതി വിമതരെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ മാസം മക്ക നഗരത്തെ ലക്ഷ്യമാക്കി ഹൂതി വിമതര്‍ തൊടുത്തുവിട്ട മിസൈലും സൗദി വ്യോമസേനയുടെ ഇടപെടലോടെ തകര്‍ത്തിരുന്നു. ഹാദി റിയാദില്‍ യെമനില്‍ ഹൂതികള്‍ നിലയുറപ്പിച്ചതും ഇറാന്‍ ഹൂതി മിലീഷ്യകള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ യെമന്‍ പ്രസിഡന്റ് ഹാദി റിയാദില്‍ അഭയം തേടുകയായിരുന്നു. യെമനില്‍ ഹൂതി വിമതരുടെ പോരാട്ടം ആരംഭിച്ചതോടെ 6000 പേരാണ് യെമനില്‍ കൊല്ലപ്പെട്ടതെന്നാണ് ഐക്യരാഷ്ട്ര സഭ പുറത്തുവിടുന്ന കണക്ക്.
https://www.facebook.com/Malayalivartha