കഅബയുടെ മുകളില്‍ ശിവവിഗ്രഹം വെച്ചുള്ള ഫോട്ടോ പ്രചരിപ്പിച്ച പ്രവാസി യുവാവ് സൗദിയില്‍ പിടിയിലായി

കഅബയുടെ മുകളില്‍ ശിവവിഗ്രഹം വെച്ചുള്ള ഫോട്ടോ കാണിച്ചു ഫേസ്ബുക്കില്‍ പോസ്റ്റിട്ട പ്രവാസി യുവാവിനെ സൗദിയില്‍ പിടികൂടി. സൗദി അറേബ്യന്‍ സുരക്ഷാ വിഭാഗമാണ് റിയാദിലെ അല്‍മുജമ്മ ഏരിയയിലെ തോട്ടത്തില്‍ വെച്ച് ഇയാളെ പിടികൂടിയത്. വിശുദ്ധ കഅ്ബയെ അവഹേളിച്ചെന്ന പേരില്‍ ശങ്കര്‍ എന്ന 40കാരനായ ഇന്ത്യക്കാരനെയാണ് സൗദി സുരക്ഷാ വിഭാഗംപിടികൂടിയത്.
റിയാദില്‍ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറായി ജോലിചെയ്യുന്നയാളാണ് ശങ്കര്‍. കഅബയുടെ മുകളില്‍ ശിവവിഗ്രഹം വെച്ചുള്ള ഫോട്ടോ തന്റെ ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്താണ് ശങ്കര്‍ വിശുദ്ധ കഅബയെ അവഹേളിച്ചത്. ശങ്കര്‍ ഫോട്ടോ ഇട്ടു എന്നു മാത്രമല്ല അതില്‍ അഭിമാനിക്കുകയും ചെയ്ത് പോസ്റ്റ് ചെയ്തിരുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച ഈ ഫോട്ടോ ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിനു ഇടയാക്കിയിരുന്നു. ഇദ്ദേഹത്തെ നിയമത്തിനു മുമ്ബില്‍ കൊണ്ടുവരാന്‍ സഹകരിക്കണമെന്ന് സമൂഹമാധ്യമങ്ങളിലൂടെ തന്നെ ഒട്ടേറെ പേര്‍ ആവശൃപ്പെടുകയും ചെയ്തിരുന്നു.
സുരക്ഷാ വിഭാഗം ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പരിശോധിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. പിന്നീട് റിയാദിലെ അല്‍മുജമ്മ ഏരിയയിലെ ഒരു തോട്ടത്തില്‍ വെച്ച് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ വിശുദ്ധ കഅബയെ അവഹേളിച്ച് പോസ്റ്റിട്ടത് അദ്ദേഹം സമ്മതിക്കുകയും അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ സുരക്ഷാവിഭാഗം കണ്ടുകെട്ടുകയും ചെയ്തു. മുസ്ലിം ലോകം ബഹുമാനിക്കുകയും അഞ്ചു നേരവും തിരിഞ്ഞു നിസ്‌കരിക്കുന്നതുമായ വിശുദ്ധ കഅബയെ അവഹേളിച്ചതിനും സൈബര്‍ കുറ്റകൃതൃങ്ങളില്‍ ഏര്‍പ്പെട്ടതിനും ഇദ്ദേഹത്തിനെതിരെ റിയാദ് പോലീസ് കേസെടുത്തു. കൂടുതല്‍ ചോദൃം ചെയ്യുന്നതിനായി ജനറല്‍ പ്രോസിക്യൂഷന്‍ വിഭാഗത്തിന് ഇദ്ദേഹത്തിന്റെ കേസ് കൈമാറാനിരിക്കുകയാണ്
https://www.facebook.com/Malayalivartha