തുണീഷ്യന്‍ പുനരുദ്ധാരണത്തിന് 455 കോടി

തുണീഷ്യന്‍ പുനരൂദ്ധാരണത്തിന് ഖത്തര്‍ 455 കോടി റിയാല്‍ നല്‍കുമെന്ന് അമീര്‍ ശൈഖ് തമീന്‍ ബിന്‍ ഹമദ് അല്‍ഥാനി പ്രഖ്യാപിച്ചു. ഹര്‍ഷാരവത്തോടെയാണ് തുണീഷ്യ നിക്ഷേപ സമ്മേളനം അമീറിന്റെ പ്രഖ്യാപനത്തെ എതിരേറ്റത്. രാജ്യത്തു നടക്കുന്ന സാമ്പത്തിക, വികസന പുനരുത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായാണ് അമീര്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്. സമ്മേളനത്തില്‍ ലഭിച്ച ഏറ്റവും വലിയ സഹായ വാഗ്ദാനവും അമീറിന്റേതാണ്. സമ്മേളനത്തില്‍ നേരിട്ട് പങ്കെടുത്തുകൊണ്ടാണ് ഖത്തര്‍ അമീര്‍ തുണീഷ്യക്കുളള ഐക്യദാര്‍ഢ്യം അറിയിക്കുന്നതിനൊപ്പം വലിയ ധനസഹായംവും പ്രഖ്യപിച്ചു. അമീറിന്റെ ഈ പ്രഖ്യാപനതനതെ വളരെ പ്രാധാന്യത്തോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ കാണുന്നത്.
യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് 2.5 ബില്യണ്‍ യൂറോ 2020 ഓടെ അനുവദിക്കും. സോഷ്യല്‍ ഡവല്പ്‌മെന്റിന് വേണ്ടിയുളള അറബ് ഫണ്ട് 1.5 ബില്യന്‍ ഡോളര്‍ വാഗ്ദാനം ചെയ്തു. ലഘുവായ്പയ്പ്പ ആയാണ് ഇത് നല്‍കുന്നത്. 100 ദശലക്ഷം ഡോളര്‍ തുര്‍ക്കി പിലശ രഹിത വായ്പ്പയായി നല്‍കും. കുവൈത്ത് 500 ദശലക്ഷം ഡോളര്‍ നല്‍കുമെന്ന് സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തോടനുബന്ധിച്ച് 1000 കോടി തുണീഷ്യന്‍ ദിനാര്‍ സമാഹരിക്കപ്പെടുമെന്നാണ് തുണീഷ്യയുടെ പ്രതീക്ഷ. നാല്പത് രാജ്യങ്ങൡ നിന്നുളള പ്രതിനിധ്യമാണ് നിക്ഷേപ സമ്മേളനത്തിലുളളത്.
https://www.facebook.com/Malayalivartha